എഴുപ്പത്തിയാറാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ നിറവിൽ രാജ്യം
10: 30 മുതൽ കര്‍ത്തവ്യ പഥിൽ റിപ്പബ്ലിക് ദിന പരേഡിന് തുടക്കമാകും. 90 മിനിറ്റ് ഓളം പരേഡ് നീളും

ന്യൂഡല്‍ഹി: എഴുപ്പത്തിയാറാം റിപ്പബ്ലിക്ക് ദിനാഘോഷത്തിനായി രാജ്യതലസ്ഥാനം ഒരുങ്ങികഴിഞ്ഞു. 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകം സന്ദർശിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. അതിനുശേഷം പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉൾപ്പെടെയുള്ള മറ്റ് വിശിഷ്ടാതിഥികളും കര്‍ത്തവ്യ പഥിലേക്ക് എത്തിത്തുടങ്ങും.
10: 30 മുതൽ കര്‍ത്തവ്യ പഥിൽ റിപ്പബ്ലിക് ദിന പരേഡിന് തുടക്കമാകും. 90 മിനിറ്റ് ഓളം പരേഡ് നീളും. കേന്ദ്ര സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് വിദേശ പ്രതിനിധികൾ അടക്കം ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമാകും. ഓരോ വര്‍ഷവും ഒരു പ്രത്യേക പ്രമേയം അടിസ്ഥാനമാക്കിയാണ് 31 നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഈ വര്‍ഷത്തെ നിശ്ചലദൃശ്യങ്ങളുടെ പ്രമേയം 'സുവർണ ഭാരതം: പൈതൃകവും വികസനവും' എന്നതാണ്.
രാഷ്‌ട്രപതി ദൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവർ എട്ട് മണിക്ക് കര്‍തവ്യപഥിലെത്തും. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച നിരവധി പ്രതിരോധ സാങ്കേതിക വിദ്യകളുടെയും ആയുധങ്ങളുടെയും പ്രദര്‍ശനമാണ് ഇത്തവണത്തെ പ്രധാന ആകർഷണം. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയുടെ നിശ്ചല ദൃശ്യത്തിൽ അവരുടെ പുതിയ സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനമുണ്ടാകും. രക്ഷാ കവച് എന്ന പേരില്‍ വികസിപ്പിച്ച വ്യോമ പ്രതിരോധ സംവിധാനമാണ് ഇതില്‍ പ്രധാനം.
ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കുന്ന കരസേനയുടെ പരേഡ് സംഘത്തിൽ 14 മലയാളി സൈനികരാണുള്ളത്. സിആർപിഎഫ് കമാൻഡ്,കോസ്റ്റ് ഗാർഡ് ബാൻഡ്,എന്നിവരെ നയിക്കുന്നതും മലയാളികളാണ്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്ന നാലാമത്തെ ഇന്തോനേഷ്യൻ പ്രസിഡൻ്റാണ് സുബിയാന്തോ. പാർലമെന്റ് ഉൾപ്പെടെ ഡൽഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം കനത്ത സുരക്ഷയാണ്
Adjust Story Font
16

