കോവിഡ് വ്യാപനം: പശ്ചിമ ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

MediaOne Logo

Web Desk

  • Updated:

    2022-01-15 10:57:47.0

Published:

15 Jan 2022 10:57 AM GMT

കോവിഡ് വ്യാപനം: പശ്ചിമ ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
X

കോവിഡ് വ്യാപനം കണക്കിലെടുത്ത് പശ്ചിമ ബംഗാളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവെച്ചു. അടുത്ത ശനിയാഴ്ച അസൻസോൾ, ബിധാൻ നഗർ, സിലിഗുരി, ചന്ദൻ നഗർ എന്നിവിടങ്ങളിൽ നടക്കേണ്ടിയിരുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പ് അടുത്ത മാസം പന്ത്രണ്ടിലേക്കാണ് മാറ്റിയത്. സംസ്ഥാന സർക്കാർ പ്രതിനിധികളുമായുള്ള ചർച്ചക്ക് ശേഷം പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് തെരഞ്ഞെടുപ്പ് തീയതിയിലെ മാറ്റം അറിയിച്ചത്.

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നാല് മുതൽ ആറു ആഴ്ച വരെ നീട്ടിവെക്കാൻ കഴിയുമോയെന്ന് കൽക്കട്ട ഹൈക്കോടതി വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമീഷനോട് ആരാഞ്ഞിരുന്നു. 48 മണിക്കൂറിനുള്ളിൽ ഒരു തീരുമാനത്തിലെത്താൻ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഇതിനെത്തുടർന്നാണ് പുതിയ തീരുമാനം.

Summary : State Election Commission defers Bengal civic polls in view of Covid-19 surge

TAGS :

Next Story