Quantcast

'ഞാൻ ജീവിച്ചിരിപ്പുണ്ട്​'; മരണവാർത്തകളിൽ പ്രതികരിച്ച്​ മുംബൈ മേയർ കിഷോരി

സമൂഹ മാധ്യമങ്ങളിൽ വ്യാജ മരണവാർത്ത പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി മുംബൈ മേയർ രം​ഗത്തെത്തിയത്

MediaOne Logo

Web Desk

  • Updated:

    2021-07-19 07:10:32.0

Published:

19 July 2021 7:03 AM GMT

ഞാൻ ജീവിച്ചിരിപ്പുണ്ട്​; മരണവാർത്തകളിൽ പ്രതികരിച്ച്​ മുംബൈ മേയർ കിഷോരി
X

സമൂഹ മാധ്യമങ്ങളിൽ തന്റെ വ്യാജ മരണവാർത്ത പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി മുംബൈ മേയർ കിഷോരി പെഡ്​നേകർ. താൻ ജീവിച്ചിരിപ്പുണ്ടെന്നും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നുമായിരുന്നു മേയറുടെ പ്രതികരണം.

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്​ ഞായറാഴ്ച വൈകിട്ടാണ് മേയറെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നാലെ സമൂഹമാധ്യമങ്ങളിലും മറ്റും മേയറുടെ വ്യാജ മരണവാർത്ത പ്രചരിക്കുകയായിരുന്നു. ഇതോടെ പ്രതികരണവുമായി മേയർ ട്വിറ്ററിൽ പോസ്റ്റ്​ ഇടുകയായിരുന്നു. 'ഞാൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്​. ഗ്ലോബൽ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്​'- മേയർ ട്വീറ്റ്​ ചെയ്​തു.

ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്​ കൂടുതൽ പരിശോധനക്കായി ഞായറാഴ്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന്​ ഡോക്​ടർമാരുടെ നിർദേശ പ്രകാരം ആശുപത്രിയിൽ അഡ്​മിറ്റായി. കോവിഡ്​ രോഗമുക്തിക്ക്​ ശേഷമുള്ള പാർശ്വഫലങ്ങളാകാം നെഞ്ചുവേദനക്ക്​ കാരണമെന്ന്​ ഡെപ്യൂട്ടി മേയർ സുഹാസ്​ വാദ്​കർ പറഞ്ഞു.

TAGS :

Next Story