ജാമിയ മില്ലിയ്യ സര്വ്വകലാശാലയില് വീണ്ടും പ്രതിഷേധം; ഫ്രറ്റേണിറ്റി, എംഎസ്എഫ് പ്രവര്ത്തകര് കസ്റ്റഡിയില്
വിദ്യാര്ഥി യൂണിയന് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം

ന്യൂഡല്ഹി: വിദ്യാര്ഥി യൂണിയന് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില് ജാമിഅ മില്ലിയ്യ സര്വകലാശാലയില് വീണ്ടും സംഘര്ഷം. പ്രതിഷേധിച്ച ഫ്രറ്റേണിറ്റി, എംഎസ്എഫ് പ്രവര്ത്തകരെ പൊലീസ് കസ്റ്റഡിയില് എടുത്തു. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ ദിവസങ്ങളില് സര്വ്വകലാശാലയില് ഫ്രറ്റേണിറ്റി, എംഎസ്എഫ്, എസ്എഫ്ഐ, ഐസ തുടങ്ങിയ വിദ്യാര്ഥി സംഘടനകളുടെ നേതൃത്വത്തില് യൂണിയന് തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധം നടന്നിരുന്നു. കഴിഞ്ഞ ദിവസം രാത്രി പ്രതിഷേധിച്ചവരെ സുരക്ഷാ ഉദ്യോഗസ്ഥര് പുറത്താക്കിയതിനെ തുടര്ന്ന് വലിയ സംഘര്ഷം ഉടലെടുത്തു. ഇതിനെതിരെയാണ് ഇന്ന് സര്വ്വകലാശാലയ്ക്ക് മുന്നില് വിദ്യാര്ഥി സംഘടനകള് പ്രതിഷേധം സംഘടിപ്പിച്ചത്.
സമരക്കാരെ നീക്കം ചെയ്യാന് സുരക്ഷാ ഉദ്യോഗസ്ഥര് ശ്രമിച്ചതോടെയാണ് സംഘര്ഷാവസ്ഥയായത്. തുടര്ന്ന് ഡല്ഹി പൊലീസ് എത്തി പത്തിലധികം വിദ്യാര്ഥികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സമാധാനപരമായ പ്രതിഷേധത്തെ പൊലീസ് അടിച്ചമര്ത്തുകയാണെന്നും വരും ദിവസങ്ങളില് ശക്തമായ പ്രതിഷേധം തുടരുമെന്നും വിദ്യാര്ഥി സംഘടനകള് അറിയിച്ചു.
Adjust Story Font
16

