സ്വര്‍ഗം താണിറങ്ങി വന്നതോ? ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വെ പാലത്തിന്‍റെ മനോഹര ദൃശ്യങ്ങള്‍
ഇരുവശങ്ങളിലും പർവ്വതങ്ങളും താഴെ മേഘങ്ങളുമൊക്കെയായി കണ്ണിന് കൌതുകമാണ് ചെനാബ് പാലം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ജമ്മു കശ്മീരിലെ ചെനാബ് പാലത്തിന്‍റെ മനോഹര ചിത്രങ്ങള്‍ റെയില്‍വേ മന്ത്രാലയം ട്വിറ്ററിലൂടെ പുറത്തുവിട്ടു. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചയാണെന്ന് ഇതിന്‍റെ ചിത്രങ്ങള്‍ കണ്ടാല്‍ തോന്നും. അത്ര മനോഹരമാണ് കമാനാകൃതിയിലുള്ള പാലം കാണാന്‍.
ഇരുവശങ്ങളിലും പർവ്വതങ്ങളും താഴെ മേഘങ്ങളുമൊക്കെയായി കണ്ണിന് കൌതുകമാണ് ചെനാബ് പാലം. ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ബക്കലിനും കൗരിക്കും ഇടയിലാണ് ചെനാബ് റെയിൽ പാലം സ്ഥിതി ചെയ്യുന്നത്. നദിയിൽ നിന്ന് 1,315 മീറ്റർ നീളവും 359 മീറ്റർ ഉയരവുമുണ്ട് ഈ റെയിൽവേ പാലത്തിന്. പാരീസിലെ ഈഫൽ ടവറിനെക്കാൾ 35 മീറ്റർ ഉയരമുണ്ട് ചെനാബ് പാലത്തിന്.
കനത്ത പാരിസ്ഥിതികാഘാതങ്ങളെ ചെറുക്കുവാന്‍ ശേഷിയുള്ള ചെനാബ് റെയില്‍വേ പാലം ഒരു എന്‍ജിനീയറിങ് അത്ഭുതമെന്നാണ് റെയില്‍വെ വിശേഷിപ്പിക്കുന്നത്. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിനെപ്പോലും ചെറുത്തുനില്‍ക്കാന്‍ ഈ പാലത്തിന് സാധിക്കും.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിന്‍റെ ആർക്കിന്‍റെ നിർമാണം കഴിഞ്ഞ വർഷം ഏപ്രിലിൽ പൂർത്തിയായിരുന്നു. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലിങ്ക് പദ്ധതിയുടെ ഭാഗമായി 1,486 കോടി രൂപ ചെലവിലാണ് പാലം നിർമിച്ചിരിക്കുന്നത്. 2022 ഡിസംബറിൽ ചെനാബ് പാലം റെയിൽ ഗതാഗതത്തിനായി തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
बादलों के बीच अद्भुत इंजीनियरिंग का नमूना पेश करता चिनाब रेल पुल।
— Ministry of Railways (@RailMinIndia) February 8, 2022
जम्मू-कश्मीर के रियासी जिले में चिनाब नदी पर बन रहे 359 मीटर ऊंचे चिनाब पुल का एक शानदार दृश्य।#Infra4India pic.twitter.com/5uIW7mZqoJ
Adjust Story Font
16

