Quantcast

സണ്ണി ഡിയോള്‍ എം.പിയെ 'കാണ്മാനില്ലെ'ന്ന് പോസ്റ്ററുകള്‍

2019ല്‍ എം.പിയായ ശേഷം സണ്ണി ഡിയോള്‍ മണ്ഡലത്തില്‍ വരുന്നില്ലെന്നാണ് പരാതി.

MediaOne Logo

Web Desk

  • Published:

    7 Oct 2022 12:21 PM GMT

സണ്ണി ഡിയോള്‍ എം.പിയെ കാണ്മാനില്ലെന്ന് പോസ്റ്ററുകള്‍
X

ബി.ജെ.പി എം.പിയും നടനുമായ സണ്ണി ഡിയോളിനെ കാണാനില്ലെന്ന് പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യാപക പോസ്റ്ററുകള്‍. 2019ല്‍ എം.പിയായ ശേഷം സണ്ണി ഡിയോള്‍ മണ്ഡലത്തില്‍ വരുന്നില്ലെന്നാണ് പരാതി.

സണ്ണി ഡിയോളിനെ കാണ്‍മാനില്ലെന്ന പോസ്റ്ററുകള്‍ പത്താന്‍കോട്ടിലെ വീടുകളുടെ ചുമരുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും വാഹനങ്ങളിലും പതിച്ചിട്ടുണ്ട്. എംപിയുടെ തിരോധാന പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയിലും വൈറലായി. ഗുരുദാസ്പൂര്‍ എംപിയാണ് സണ്ണി ഡിയോള്‍.

"എംപിയായതിന് ശേഷം അദ്ദേഹം ഗുരുദാസ്പൂർ സന്ദർശിച്ചിട്ടില്ല. പഞ്ചാബിന്റെ മകനെന്ന് അദ്ദേഹം സ്വയം വിളിക്കുന്നു. പക്ഷേ അദ്ദേഹം ഒരു വികസനവും കൊണ്ടുവന്നിട്ടില്ല. എംപി ഫണ്ട് അനുവദിക്കുന്നില്ല. കേന്ദ്ര സർക്കാർ പദ്ധതികളൊന്നും ഇവിടെ കൊണ്ടുവരുന്നില്ല. മണ്ഡലത്തിനായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ രാജിവെയ്ക്കണം."- മണ്ഡലത്തിലെ വോട്ടര്‍മാരെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

2020 സെപ്തംബറിലാണ് എംപി ഒടുവില്‍ മണ്ഡലത്തിലെത്തിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാനാണ് എത്തിയത്. അതിനുശേഷം അദ്ദേഹത്തെ മണ്ഡലത്തില്‍ കണ്ടിട്ടില്ലെന്നാണ് പരാതി. അടുത്തിടെ നടന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥികൾക്കായി പ്രചാരണം നടത്താനും സണ്ണി ഡിയോൾ എത്തിയില്ലെന്ന് വോട്ടര്‍മാര്‍ പറയുന്നു.

Summary- Missing posters of BJP MP and Bollywood actor Sunny Deol have appeared in Punjab's Pathankot

TAGS :

Next Story