Quantcast

ഇ.ഡി കേസ് ഇന്ന് തുറന്ന കോടതിയില്‍; വിശാല അധികാരം ചോദ്യം ചെയ്തുള്ള ഹരജിയിൽ വാദം കേൾക്കും

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്

MediaOne Logo

Web Desk

  • Published:

    25 Aug 2022 12:59 AM GMT

ഇ.ഡി കേസ് ഇന്ന് തുറന്ന കോടതിയില്‍; വിശാല അധികാരം ചോദ്യം ചെയ്തുള്ള ഹരജിയിൽ വാദം കേൾക്കും
X

ഡല്‍ഹി: ഇ.ഡിയുടെ വിശാല അധികാരം ചോദ്യം ചെയ്തുള്ള പുനഃപരിശോധന ഹരജി ഇന്ന് തുറന്ന കോടതിയിൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. കോൺഗ്രസ് നേതാവ് കാർത്തി ചിദംബരത്തിന്‍റെ ഹരജിയിലാണ് നടപടി.

കാരണം പറയാതെ കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനുമുള്ളതടക്കം വിപുലമായ അധികാരം ഇ.ഡിയ്ക്ക് ശരിവച്ചു നൽകുന്ന വിധിയാണ് തുറന്ന കോടതിയിലേക്ക് എത്തുന്നത്. അപൂർവങ്ങളിൽ അപൂർവം കേസുകളിൽ മാത്രമാണ് പുനഃ പരിശോധനാ ഹരജി തുറന്ന കോടതിയിൽ വാദം കേൾക്കുന്നത്.

ഇ.ഡിക്ക് പരമാധികാരം നൽകുന്ന വിധി പ്രസ്താവിച്ചത് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ്. ഇതിൽ ജസ്റ്റിസ് ഖാൻവിൽക്കർ വിരമിച്ചു. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ ബെഞ്ചിന്‍റെ ഭാഗമാകുന്നത്. ഇന്നലെ ചേമ്പറിൽ പുനഃ പരിശോധനാ ഹരജി പരിഗണിച്ചപ്പോൾ വിശദമായ വാദം കേൾക്കാൻ തീരുമാനിക്കുകയായിരുന്നു. ഇ.ഡി യുടെ പ്രാഥമിക വിവര റിപ്പോർട്ട് ആയ ഇ.സി.ഐ.ആറിലെ വിവരം പോലും കുറ്റാരോപിതന് നൽകേണ്ടെന്നും കഴിഞ്ഞ വിധിയിൽ അംഗീകരിച്ചിരുന്നു. കേന്ദ്ര ഏജൻസികളെ കേന്ദ്രസർക്കാർ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ആരോപണം ശക്തമാക്കുമ്പോഴാണ് ഇ.ഡി കേസ് വീണ്ടും വാദത്തിനു എത്തുന്നത്.

TAGS :

Next Story