Quantcast

കർഷക പ്രക്ഷോഭത്തിന്‍റെ പേരിൽ ദേശീയപാതകൾ എത്രകാലം അടച്ചിടുമെന്ന് സുപ്രീംകോടതി

ഗതാഗത കുരുക്ക് പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ രേഖാമൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാരിന് കോടതി നിർദേശം നൽകി.

MediaOne Logo

Web Desk

  • Published:

    30 Sept 2021 3:37 PM IST

കർഷക പ്രക്ഷോഭത്തിന്‍റെ പേരിൽ ദേശീയപാതകൾ എത്രകാലം അടച്ചിടുമെന്ന് സുപ്രീംകോടതി
X

ഡൽഹി അതിർത്തിയിലെ കർഷക പ്രക്ഷോഭത്തിന്‍റെ പേരിൽ ദേശീയപാതകൾ എത്രകാലം അടച്ചിടുമെന്ന് സുപ്രീംകോടതി. ഗതാഗത കുരുക്ക് പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ സമർപ്പിക്കാൻ കേന്ദ്രസർക്കാരിന് കോടതി നിർദേശം നൽകി. സമരത്തിന്റെ പേരിൽ ഗതാഗത കുരുക്കുണ്ടാകാൻ പാടില്ലെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ഡൽഹി അതിർത്തിയിലെ ഗതാഗത കുരുക്കിനെതിരെ നോയിഡ സ്വദേശിയായ യുവതിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ദേശീയപാതകൾ എത്രകാലം ഇങ്ങനെ അടിച്ചിടുമെന്നും എന്നാണ് ഇതിനൊരു അവസാനമുണ്ടാവുകയെന്നും കോടതി ചോദിച്ചു.

സമരത്തിന്റെ പേരിൽ ഗതാഗത കുരുക്ക് ഉണ്ടാകരുതെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിട്ടുള്ളതാണ്. അത് നടപ്പാക്കേണ്ടത് കേന്ദ്ര സംസ്ഥാന സർക്കാരുകളാണെന്നും കോടതി വ്യക്തമാക്കി. ഗതാഗത കുരുക്ക് പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ രേഖാമൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാരിന് കോടതി നിർദേശം നൽകി.

എന്നാൽ സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് കർഷകർ തയ്യാറാകുന്നില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. എന്നാൽ പ്രശ്ന പരിഹാരത്തിന് കർഷക നേതാക്കളെ കക്ഷികളാക്കണമെങ്കിൽ പ്രത്യേക അപേക്ഷ സമർപ്പിക്കണമെന്നും കോടതി പറഞ്ഞു. ഹരജി തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.

അതിനിടെ ഹരിയാനയിലെ കർണാലിൽ ഇന്ന് വീണ്ടും സംഘർഷമുണ്ടായി. ബി.ജെ.പിയുടെ പരിപാടിക്ക് നേരെ കർഷകർ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിപാടി പിന്നീട് ഉപേക്ഷിച്ചു.

TAGS :

Next Story