Quantcast

പത്രംവായിക്കുന്നത്‌ പോലും പ്രശ്‌നമാണോ? എൻ.ഐ.എയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി

യു.എ.പി.എ കേസിൽ സഞ്ജയ് ജെയ്ൻ എന്നയാളുടെ ജാമ്യം ശരിവെച്ചാണ് ചീഫ് ജസ്റ്റിസിൻറെ പരാമർശം

MediaOne Logo

Web Desk

  • Updated:

    2022-07-14 08:35:59.0

Published:

14 July 2022 1:39 PM IST

പത്രംവായിക്കുന്നത്‌ പോലും പ്രശ്‌നമാണോ? എൻ.ഐ.എയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി
X

ഡൽഹി: എൻ.ഐ.എയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി.പത്രം വായിക്കുന്നവർ പോലും നിങ്ങൾക്ക് പ്രശ്‌നക്കാരാണോയെന്ന് എൻ.ഐ.എയോട് ചീഫ് ജസ്റ്റിസ് എന്‍.വി രമണ ചോദിച്ചു. യു.എ.പി.എ കേസിൽ സഞ്ജയ് ജെയ്ൻ എന്നയാളുടെ ജാമ്യം ശരിവെച്ചാണ് ചീഫ് ജസ്റ്റിസിൻറെ പരാമർശം.

ജാർഖണ്ഡിലെ മാവോയിസറ്റ് വിഭാഗമായ തൃത്യ പ്രസ്തുതി സമിതിക്കുവേണ്ടി പണം പിരിച്ചുവെന്ന് ആരോപിച്ചാണ് കേസ് സഞ്ജയ് ജെയ്‌നെതിരെ കേസെടുത്തത്. പ്രതിക്കെതിരെ യു.എ.പി.എ കുറ്റം നിലനിൽക്കില്ലെന്ന് നേരത്തെ ജാർഖണ്ഡ് ഹൈക്കോടതി പറഞ്ഞിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രിംകോടതിയെ സമീപിച്ചത്.


TAGS :

Next Story