Quantcast

'ബില്ലുകൾ കാരണമില്ലാതെ തടഞ്ഞുവെയ്ക്കുന്നത് ഭരണഘടനാ വിരുദ്ധം'; രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രധാന വിധിയുമായി സുപ്രിം കോടതി

ബില്ലുകൾ തടഞ്ഞുവെയ്ക്കുന്നതിൽ ഗവർണ്ണർമാരുടെ വിവേചനാധികാരം പരിമിതം

MediaOne Logo

Web Desk

  • Updated:

    2025-11-20 09:41:04.0

Published:

20 Nov 2025 11:11 AM IST

ബില്ലുകൾ കാരണമില്ലാതെ തടഞ്ഞുവെയ്ക്കുന്നത് ഭരണഘടനാ വിരുദ്ധം; രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രധാന വിധിയുമായി സുപ്രിം കോടതി
X

ന്യുഡൽഹി: രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രധാന വിധിയുമായി സുപ്രിംകോടതി. ബില്ലുകൾ കാരണമില്ലാതെ തടഞ്ഞുവയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ബില്ലുകൾ തടഞ്ഞുവെയ്ക്കുന്നതിൽ ഗവർണ്ണർമാരുടെ വിവേചനാധികാരം പരിമിതമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിൻ്റെ വിധി.

ബില്ലുകൾ പിടിച്ചു വയ്ക്കുന്നത് ശരിയല്ല.കൃത്യമായ ആശയവിനിമയം ഇല്ലാതെ ബില്ല് പിടിച്ചു വയ്ക്കരുത്. ഗവർണർ പ്രവർത്തിക്കുന്നത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ച്. ബില്ലിൽ ഗവർണർക്കുംരാഷ്ട്രപതിക്കും വിവേചനാധികാരമുണ്ട്. വിവേചന അധികാരം എന്തൊക്കെയാണെന്ന് ഭരണഘടന പറയുന്നുണ്ട്. മണി ബിൽ അല്ലെങ്കിൽ ബില്ലുകൾ തിരിച്ചയയ്ക്കാൻ ഗവർണ്ണർക്ക് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. അനുച്ഛേദം 200 അനുസരിച്ച് ഗവർണ്ണർക്ക് വിവേചനാധികാരമില്ല. ബില്ലുകൾ തടഞ്ഞുവെയ്ക്കുന്നതിനേക്കാൾ ഉചിതം തിരിച്ചയയ്ക്കുന്നത്. രണ്ടാമതും പാസാക്കിയ ബില്ലുകളിൽ ഗവർണർമാർക്ക് മറ്റൊരു സാധ്യതയില്ല. അംഗീകാരം നൽകാൻ സാധിക്കില്ലെങ്കിൽ ബില്ലുകൾ ഗവർണർ മടക്കി അയക്കണമെന്നും സുപ്രിം കോടതി വ്യക്തമാക്കി.

ബില്ലുകളിൽ ഭരണഘടനാപരമായ തീരുമാനം ഗവർണർ എടുക്കണം. ജുഡീഷ്യൽ ഉത്തരവിലൂടെ സമയപരിധി നിശ്ചയിക്കാൻ ആവില്ല എന്ന് കോടതി. സമയപരിധി നിശ്ചയിക്കുന്നത് വ്യവസ്ഥകൾക്ക് വിരുദ്ധം. ഗവര്‍ണ്ണര്‍ ചുമതല നിര്‍വ്വഹിച്ചില്ലെങ്കില്‍ കോടതിക്ക് ഇടപെടാം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് പ്രധാനം. സുപ്രിംകോടതി നേരത്തേ പുറപ്പെടുവിച്ച വിധി തള്ളി. ഗവർണർക്ക് ഒപ്പിടാൻ 3 മാസം എന്ന സമയപരിധി നിർദേശമാണ് തള്ളിയത്. സുപ്രധാനവിഷയത്തിൽ ഗവർണർക്ക് ഒപ്പമാണ്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരിക്കേണ്ടത്. സംസ്ഥാനത്ത് രണ്ട് എക്സിക്യൂട്ടീവ് അധികാരങ്ങൾ ഉണ്ടാകരുതെന്നും സുപ്രീം കോടതി സുപ്രിംകോടതി വ്യക്തമാക്കി.തീരുമാനം ഏകകണ്ഠമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.


TAGS :

Next Story