ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്‍ലാമിയുടെ വിലക്ക് നീക്കി സുപ്രിംകോടതി
2013 ഓഗസ്റ്റ് ഒന്നിനാണ് ബംഗ്ലാദേശ് ഹൈക്കോടതി ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചത്

ന്യൂഡല്‍ഹി:ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമിയുടെ വിലക്ക് സുപ്രീംകോടതി നീക്കി. രാഷ്ട്രീയ പാർട്ടി രജിസ്ട്രേഷൻ പുനഃസ്ഥാപിക്കുകയും ചെയ്തു. 2013 ഓഗസ്റ്റ് ഒന്നിനാണ് ബംഗ്ലാദേശ് ഹൈക്കോടതി ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചത്. 2018 ഡിസംബർ ഏഴിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കുകയു ചെയ്തു. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമിക്ക് നിയമപരമായി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അനുമതി നൽകുന്ന ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്ന് സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉത്തരവിട്ടു.
Next Story
Adjust Story Font
16

