Quantcast

കേന്ദ്ര സർക്കാരിന് വൻ തിരിച്ചടി; ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിക്കാനുള്ള തീരുമാനത്തിന് സ്റ്റേ

അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമെന്ന് സുപ്രിംകോടതി

MediaOne Logo

Web Desk

  • Updated:

    2024-03-21 09:03:07.0

Published:

21 March 2024 8:46 AM GMT

Supreme Court,FactCheck Unit,Press Information Bureau, fake news,breaking news malayalam,ഫാക്ട് ചെക് യൂണിറ്റ്,പിഐബി,കേന്ദ്രസര്‍ക്കാറിന് തിരിച്ചടി
X

ന്യൂഡൽഹി: ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ സുപ്രിംകോടതി സ്റ്റേ ചെയ്തു. അഭിപ്രായ സ്വതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് വരുന്നത് വരെയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനു കീഴിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോക്ക് വസ്തുതാ പരിശോധന നടത്താനുള്ള നിര്‍ദേശം കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്.

കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വ്യാജവും തെറ്റിദ്ധാരണ പരത്തുന്നതുമായ വാര്‍ത്തകള്‍ പരിശോധിക്കാനാണ് ഫാക്ട് ചെക്ക് യൂണിറ്റിന് നിര്‍ദേശം നല്‍കിയിരുന്നത്. ഫാക്ട് ചെക്കിങ്ങില്‍ വ്യാജമെന്ന് കണ്ടെത്തിയാല്‍ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് അവയുടെ ഉള്ളടക്കം നീക്കം ചെയ്യേണ്ടി വരും. ഫേസ്ബുക്ക്, എക്സ്( ട്വിറ്റര്‍) തുടങ്ങിയ എല്ലാ സാമൂഹമാധ്യമങ്ങളും ഇതിന് കീഴില്‍ വരും. വസ്തുതാ വിരുദ്ധമെന്ന് കണ്ടെത്തുന്ന ഉള്ളടക്കങ്ങളെ വ്യാജ വാര്‍ത്തയെന്നോ തെറ്റിദ്ധരിപ്പിക്കുന്നതെന്നോ ലേബല്‍ ചെയ്യാന്‍ അതോറിറ്റിക്ക് അധികാരമുണ്ടാകുമെന്നും സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഇത്തരം പോസ്റ്റുകള്‍ നീക്കം ചെയ്യേണ്ടി വരുമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ ഇത്തരം വാര്‍ത്തകളുടെ ഉള്ളടക്കവും അതിന്റെ യുആര്‍എല്ലും ബ്ലോക്ക് ചെയ്യണം തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു.

ഫാക്ട് ചെക്കിംഗ് യൂണിറ്റ് (എഫ്സിയു) സ്ഥാപിക്കുന്നത് സ്റ്റേ ചെയ്യാന്‍ ബോംബെ ഹൈക്കോടതി മാര്‍ച്ച് 14 ന് വിസമ്മതിച്ചിരുന്നു. പിന്നാലെ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ വസ്തുതാപരിശോധന നടത്താനുള്ള നീക്കത്തിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ആന്റ് ഡിജിറ്റല്‍ അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മാഗസീന്‍സ്, സ്റ്റാന്‍ഡ് അപ് കൊമീഡിയന്‍ കുനാല്‍ കമ്രയും ഉള്‍പ്പെടെ ഹരജികള്‍ നല്‍കിയിരുന്നു.


TAGS :

Next Story