Quantcast

ഗ്യാൻവാപിയിലെ സുപ്രീംകോടതിയുടെ ഇടക്കാല സംരക്ഷണ ഉത്തരവ് തുടരും

ഇനി ഒരു ഉത്തരവുണ്ടാവുന്നതു വരെ ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്തിനുള്ള സുരക്ഷ ജില്ലാ മജിസ്ട്രേറ്റ് ഉറപ്പാക്കാന്‍ കോടതി നിർദേശിച്ചു.

MediaOne Logo

Web Desk

  • Published:

    11 Nov 2022 4:15 PM IST

ഗ്യാൻവാപിയിലെ സുപ്രീംകോടതിയുടെ ഇടക്കാല സംരക്ഷണ ഉത്തരവ് തുടരും
X

ഗ്യാൻവാപിയിലെ സുപ്രീംകോടതിയുടെ ഇടക്കാല സംരക്ഷണ ഉത്തരവ് തുടരും. ഇനി ഒരു ഉത്തരവുണ്ടാവുന്നതു വരെ ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്തിനുള്ള സുരക്ഷ ജില്ലാ മജിസ്ട്രേറ്റ് ഉറപ്പാക്കാനും കോടതി നിർദേശിച്ചു.

ശിവലിംഗം കണ്ടെത്തിയെന്ന് ക്ഷേത്ര കമ്മിറ്റി അവകാശവാദമുന്നയിച്ചതിനെത്തുടര്‍ന്ന് സ്ഥലം മുദ്രചെയ്ത ഉത്തരവിന്‍റെ കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് ഗ്യാന്‍ വ്യാപി സമുച്ചയത്തിന്‍റെ സംരക്ഷണം നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹിന്ദുത്വ സംഘടനകളുടെ ഹരജി കോടതി പരിഗണിച്ചത്.


TAGS :

Next Story