Quantcast

അവന്‍ യോദ്ധാവിനെപ്പോലെ കീഴടങ്ങിയതില്‍ അഭിമാനം: അമൃത്പാലിന്‍റെ മാതാവ്

മയക്കുമരുന്ന് മാഫിയക്കെതിരെയാണ് മകന്‍റെ പോരാട്ടമെന്ന് അമൃത്പാലിന്‍റെ പിതാവ്

MediaOne Logo

Web Desk

  • Updated:

    2023-04-23 13:20:40.0

Published:

23 April 2023 1:18 PM GMT

Surrendered like a warrior Amritpal Singhs parents about arrest
X

Amritpal Singh

ഛത്തിഗഢ്: വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്പാൽ സിങ് പൊലീസിന് മുന്നിൽ കീഴടങ്ങി. മകന്‍ ഒരു യോദ്ധാവിനെപ്പോലെ കീഴടങ്ങി എന്നാണ് അമൃത്പാലിന്‍റെ മാതാവ് ബല്‍വിന്ദര്‍ കൗറിന്‍റെ പ്രതികരണം. മകനെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

"ഞങ്ങൾ വാർത്ത കണ്ടു. അവൻ കീഴടങ്ങിയതായി അറിഞ്ഞു. അവൻ ഒരു യോദ്ധാവിനെപ്പോലെ കീഴടങ്ങിയതിൽ എനിക്ക് അഭിമാനം തോന്നി. ഞങ്ങൾ നിയമ പോരാട്ടം നടത്തും. എത്രയും വേഗം അവനെ കാണും"- ബല്‍വിന്ദര്‍ കൗര്‍ പറഞ്ഞു.

മകന്‍റെ ദൗത്യം തുടരാൻ അനുയായികളോട് അമൃത്പാലിന്‍റെ പിതാവ് അഭ്യര്‍ഥിച്ചു- "മയക്കുമരുന്ന് മാഫിയക്കെതിരെ എന്‍റെ മകൻ പോരാടുകയാണ്. ടിവി വാർത്തകളിലൂടെയാണ് ഞങ്ങൾക്ക് വിവരം ലഭിച്ചത്. അവൻ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ല. മാധ്യമങ്ങളില്‍ വന്ന ചിത്രം വ്യക്തമല്ല. പഞ്ചാബ് പൊലീസിന്‍റെ ഉപദ്രവത്തിനിരയായ എല്ലാവർക്കുമൊപ്പം ഞാനുമുണ്ട്"- അമൃത്പാലിന്‍റെ പിതാവ് ടാർസെം സിങ് പറഞ്ഞു.

മാര്‍ച്ച് 18നാണ് ഖലിസ്ഥാന്‍ അനുകൂലിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാല്‍ സിങ് ഒളിവിൽ പോയത്. പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. 37 ദിവസങ്ങൾക്ക് ശേഷമാണ് പഞ്ചാബിലെ മോഗയിലെ ഗുരുദ്വാരയക്ക് സമീപത്തു നിന്ന് അമൃത്പാലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അനുയായികളെ മോചിപ്പിക്കാൻ പൊലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം നിരവധി കേസുകൾ അമൃത്പാൽ സിങ്ങിന്റെ പേരിലുണ്ട്. അതേസമയം കീഴടങ്ങാമെന്ന് പൊലീസിനെ അമൃത്പാൽ തന്നെ അറിയിക്കുകയായിരുന്നുവെന്ന് ഗുരുദ്വാര അധികൃതർ പറയുന്നു.

അമൃത്പാലിന് കീഴടങ്ങുക അല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ അമൃത്പാലിനെ അസമിലെ ദിബ്രു​ഗഢ ജയിലിൽ എത്തിച്ചു. ജയിലിൽ കർശന സുരക്ഷ ഏർപ്പെടുത്തി.

Summary- I felt proud that he surrendered like a warrior" said Amritpal Singh's mother, Balwinder Kaur, in her first reaction to the arrest of her son.

TAGS :

Next Story