Quantcast

എം പിമാരുടെ സസ്‌പെൻഷൻ: കേന്ദ്ര സർക്കാർ വിളിച്ച യോഗത്തിൽ പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കില്ല

ബിജെപിയോട് ചേർന്ന് നിൽക്കുന്ന പാർട്ടികൾ പോലും എംപിമാർക്ക് പിന്തുണ നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ ചർച്ചയിൽ പങ്കെടുക്കേണ്ട എന്നാണ് യോഗം വിലയിരുത്തിയത്.

MediaOne Logo

Web Desk

  • Updated:

    2021-12-20 09:13:14.0

Published:

20 Dec 2021 8:37 AM GMT

എം പിമാരുടെ സസ്‌പെൻഷൻ: കേന്ദ്ര സർക്കാർ വിളിച്ച യോഗത്തിൽ പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കില്ല
X

രാജ്യസഭാ എം പിമാരുടെ സസ്‌പെൻഷൻ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച യോഗത്തിൽ പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കില്ല. അഞ്ച് പാർട്ടികളെ മാത്രം സമവായ ചർച്ചയ്ക്ക് വിളിച്ചതിൽ വിയോജിപ്പ് അറിയിച്ചാണ് തീരുമാനം.

കോൺഗ്രസ്,ശിവസേന,തൃണമൂൽ,സിപിഎം , സിപിഐ പാർട്ടികളുടെ സഭാനേതാക്കളുമായി സസ്‌പെൻഷൻ പിൻവലിക്കുന്ന കാര്യം ചർച്ച ചെയ്യാമെന്നാണ് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചത്. ഈ പാർട്ടിയിലെ 12 എംപിമാരെയാണ് 29 മുതൽ സസ്‌പെൻഡ് ചെയ്തത്.

അംഗങ്ങളെ മൂന്നാഴ്ച പുറത്ത് നിർത്തിയത് സഭയുടെ ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചാണെന്ന് യോഗത്തിൽ പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടി. ബിജെപിയോട് ചേർന്ന് നിൽക്കുന്ന പാർട്ടികൾ പോലും എംപിമാർക്ക് പിന്തുണ നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ ചർച്ചയിൽ പങ്കെടുക്കേണ്ട എന്നാണ് യോഗം വിലയിരുത്തിയത്. കഴിഞ്ഞ സമ്മേളത്തിൽ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയ ബുള്ളറ്റിനിൽ സിപിഎം നേതാവ് എളമരം കരീമിന്റെ പേരുണ്ടായിരുന്നില്ല. കഴിഞ്ഞ മൂന്നാഴ്ചയായി സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ സത്യാഗ്രഹത്തിലാണ്.

TAGS :

Next Story