Quantcast

'അനീതിയെ പുഞ്ചിരിയോടെ നേരിടുന്നു'; ജയിലിലേക്ക് മടങ്ങിയ ഉമര്‍ ഖാലിദിന്‍റെ ചിത്രം പങ്കുവെച്ച് സ്വര ഭാസ്‌കര്‍

ഉമർ ഖാലിദ് കുടുംബത്തോട് യാത്രപറഞ്ഞ് ജയിലിലേക്ക് മടങ്ങുന്ന ചിത്രം പങ്കുവെച്ച് സ്വര ഭാസ്‌കർ

MediaOne Logo

Web Desk

  • Updated:

    2023-01-02 04:41:59.0

Published:

2 Jan 2023 4:37 AM GMT

അനീതിയെ പുഞ്ചിരിയോടെ നേരിടുന്നു; ജയിലിലേക്ക് മടങ്ങിയ ഉമര്‍ ഖാലിദിന്‍റെ ചിത്രം പങ്കുവെച്ച് സ്വര ഭാസ്‌കര്‍
X

ഡല്‍ഹി: ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചതോടെ ജയിലിലേക്ക് മടങ്ങിയ ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന്‍റെ ചിത്രം പങ്കുവെച്ച് ബോളിവുഡ് നടി സ്വര ഭാസ്കര്‍. അനീതിയെ പുഞ്ചിരിയോടെ നേരിടുകയാണ് ഉമര്‍ ഖാലിദെന്ന് സ്വര ഭാസ്കര്‍ ട്വീറ്റ് ചെയ്തു.

"സ്‌നേഹത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനെക്കുറിച്ചും പ്രസംഗിച്ചതിന്റെ പേരിൽ ഈ ധീരനായ യുവാവ് ജയിലിലാണ്. ഇടക്കാല ജാമ്യത്തിന് ശേഷം ഉമർ ഖാലിദ് വീണ്ടും ജയിലിലേക്ക് പോകുന്നു. അനീതി ഉണ്ടായിട്ടും പുഞ്ചിരിച്ച് നേരിടുന്നു"- ഉമര്‍ ഖാലിദ് കുടുംബത്തോട് യാത്രപറഞ്ഞ് പുഞ്ചിരിച്ച് ജയിലിലേക്ക് മടങ്ങുന്ന ചിത്രം പങ്കുവെച്ചാണ് സ്വര ഭാസ്കര്‍ ഇങ്ങനെ ട്വീറ്റ് ചെയ്തത്.

സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ഡിസംബര്‍ 23 മുതല്‍ ഏഴ് ദിവസത്തേക്കാണ് ജാമ്യം ലഭിച്ചത്. ഡൽഹി കലാപ കേസിൽ ഉമർ ഖാലിദിനെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. അറസ്റ്റിലായി 820 ദിവസത്തിന് ശേഷമാണ് ഉമർ ഖാലിദിന് ജാമ്യം അനുവദിച്ചത്.

2020ൽ നടന്ന ഡൽഹി കലാപത്തിന്‍റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ച് 2020 ഏപ്രിൽ 22നാണ് ഉമറിനെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത്. 2020 സെപ്റ്റംബർ 13നാണ് പൊലീസ് ഉമര്‍ ഖാലിദിനെ കസ്റ്റഡിയിലെടുത്തത്. ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ഉമര്‍ ഖാലിദിനെതിരെ രാജ്യദ്രോഹക്കുറ്റം അടക്കം 18 വകുപ്പുകള്‍ ചുമത്തി.

അതേസമയം ഡൽഹി ഖജൂരി ഖാസ് പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത കേസില്‍ ഉമർ ഖാലിദ്, ഖാലിദ് സെയ്ഫി എന്നിവരെ കുറ്റവിമുക്തരാക്കിയിരുന്നു. കർക്കഡൂമ കോടതിയുടേതാണ്‌ നടപടി. ഉമർ ഖാലിദിനെതിരെ മറ്റൊരു കേസിൽ യു.എ.പി.എ ചുമത്തിയതിനാൽ അന്ന് പുറത്തിറങ്ങാനായിരുന്നില്ല.


TAGS :

Next Story