Quantcast

'ദുരിതാശ്വാസ ഫണ്ട് തടഞ്ഞുവെക്കുന്നു'; കേന്ദ്രത്തിനെതിരെ തമിഴ്‌നാട് സുപ്രിംകോടതിയിൽ

ദുരിതാശ്വാസനിധിയിലേക്ക് 37,000 കോടി രൂപ ഉടൻ അനുവദിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്‌നാട് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    3 April 2024 7:39 AM GMT

Tamilnadu in supreme court against centre
X

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ തമിഴ്‌നാടും സുപ്രിംകോടതിയിൽ. പ്രകൃതിദുരന്തങ്ങൾക്കുള്ള ദുരിതാശ്വാസ ഫണ്ട് തടഞ്ഞുവെക്കുന്നു എന്നാണ് തമിഴ്‌നാടിന്റെ പരാതി. 37,000 കോടി രൂപ ഉടൻ അനുവദിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം വെള്ളപ്പൊക്കവും ചുഴലിക്കാറ്റും തമിഴ്‌നാടിനെ വല്ലാതെ വലച്ചിരുന്നു. അന്ന് ദുരിതാശ്വാസ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ടും പിന്നീട് ചീഫ് സെക്രട്ടറിയും കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാൽ ഇടക്കാല ആശ്വാസം പോലും കേന്ദ്രം അനുവദിച്ചിരുന്നില്ല.

ആർട്ടിക്കിൾ 131 പ്രകാരം ദുരിതാശ്വാസ ഫണ്ട് സംസ്ഥാനത്തിന്റെ അവകാശമാണ്. ഇതാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. 37,000 കോടി രൂപ ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്‌നാട് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

TAGS :

Next Story