Quantcast

തെലങ്കാന അസംബ്ലി ഇലക്ഷൻ: മുൻക്രിക്കറ്റ് താരം മുഹമ്മദ് അസഹറുദ്ദീൻ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ

വെള്ളിയാഴ്ച പുറത്തിറക്കിയ രണ്ടാം സ്ഥാനാർഥി പട്ടികയിലാണ് അസ്ഹറുദ്ദീന്റെ പേരുള്ളത്

MediaOne Logo

Web Desk

  • Updated:

    2023-10-27 16:46:40.0

Published:

27 Oct 2023 4:45 PM GMT

Telangana Assembly Election: Former cricketer Muhammad Azaharudin in Congress candidate list
X

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന അസംബ്ലി ഇലക്ഷനിൽ മത്സരിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. വെള്ളിയാഴ്ച പുറത്തിറക്കിയ രണ്ടാമത്തെ സ്ഥാനാർഥി പട്ടികയിലാണ് അസ്ഹറുദ്ദീന്റെ പേരുള്ളത്. 45 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. ആദ്യഘട്ടത്തിൽ 55 സ്ഥാനാർഥികളുടെ പട്ടികയാണ് കോൺ ഗ്രസ് പുറത്തുവിട്ടത്.

ജൂബിലി ഹിൽസിൽ നിന്നാണ് അസ്ഹറുദ്ദീൻ മത്സരിക്കുന്നത്. ഉത്തർ പ്രദേശ് മൊറാദാബാദിലെ മുൻ എംപി കൂടിയാണ് അസ്ഹറുദ്ദീൻ. മല്ലികാർജുൻഖാർഗെയും സോണിയാ ഗാന്ധിയും പങ്കെടുത്ത പാർട്ടിയുടെ സെൻട്രൽ ഇലക്ഷൻ കമ്മറ്റിയാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്.

മുൻ എം.പി മധു ഗൗഡ് യാക്ഷി ലാൽ ബഹദൂർ നഗറിൽ നിന്നും പൊന്നം പ്രഭാകർ ഹസ്‌നാബാദിൽ നിന്നും കണ്ടി ശ്രീനിവാസ് റെഡി അദിലബാദിൽ നിന്നും തുംല നാഗേശ്വർ റാവു ഖമത്ത് നിന്നും മത്സരിക്കും. 119 സീറ്റിൽ 100 സീറ്റുകളിൽ മത്സരിക്കുമെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story