Quantcast

വോട്ടെണ്ണൽ തുടങ്ങി; തെലങ്കാനയിൽ കോൺ​ഗ്രസ് മുന്നിൽ

പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-12-03 03:13:20.0

Published:

3 Dec 2023 2:46 AM GMT

വോട്ടെണ്ണൽ തുടങ്ങി; തെലങ്കാനയിൽ കോൺ​ഗ്രസ് മുന്നിൽ
X

തെലങ്കാന: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തെലങ്കാനയിൽ കോൺ​ഗ്രസ് മുന്നിൽ. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 27 ഇടത്ത് കോൺ​ഗ്രസും 25 സീറ്റുകളില്‍ ബി.ആർ.എസുമാണ് ലീഡ് ചെയ്യുന്നത്. കനത്തസുരക്ഷയിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. നാല് സംസ്ഥാനങ്ങളിലായി പതിനേഴ് കോടിയിലധികം ജനങ്ങളാണ് വിധിയെഴുതിയത്.

ഭരണകക്ഷിയായ ബി.ആർ.എസും കോണ്‍ഗ്രസും തമ്മില്‍ വാശിയേറിയ പോരാട്ടം നടന്ന തെലങ്കാനയില്‍ 3 കോടി 17 ലക്ഷം വോട്ടർമാർമാരാണ് ഉള്ളത്. ഒരു ട്രാന്‍സ്ജെന്‍ഡർ ഉള്‍പ്പെടെ 2290 സ്ഥാനാർഥികളാണ് തെലങ്കാനയില്‍ ജനവിധി തേടിയത്. കർഷകർക്കുള്ള ധനസഹായമടക്കം സർക്കാർ ചെയ്ത ക്ഷേമ പ്രവർത്തനങ്ങളും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ പ്രഭാവവുമാണ് ബി .ആർ എസിന്‍റെ തുറുപ്പുചീട്ട്. രാഹുൽ ഗാന്ധിയടക്കം ദേശീയ നേതൃനിര പൂർണമായി കളത്തിലിറക്കിയ കോൺഗ്രസ് കർണാടക മാതൃകയിൽ 6 ഗ്യാരണ്ടികള്‍ നൽകിയാണ് വോട്ടു ചോദിച്ചത്.

TAGS :

Next Story