Quantcast

'അറസ്റ്റു ചെയ്യാതെ പിന്നെ ഉമ്മ വയ്ക്കുമോ?'; കവിതയ്‌ക്കെതിരെ അപകീർത്തി പരാമർശവുമായി ബിജെപി നേതാവ്

ഡൽഹി മദ്യനയ അഴിമതിക്കേസിൽ കഴിഞ്ഞ ദിവസമാണ് കവിത ഇഡിക്ക് മുമ്പാകെ ഹാജരായത്

MediaOne Logo

Web Desk

  • Published:

    12 March 2023 6:43 AM GMT

അറസ്റ്റു ചെയ്യാതെ പിന്നെ ഉമ്മ വയ്ക്കുമോ?; കവിതയ്‌ക്കെതിരെ അപകീർത്തി പരാമർശവുമായി ബിജെപി നേതാവ്
X

ഹൈദരാബാദ്: ഡൽഹി മദ്യനയ അഴിമതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യാൻ വിളിപ്പിച്ച ബിആർഎസ് എംഎൽസി കെ കവിതയ്‌ക്കെതിരെ അപകീർത്തി പരാമർശവുമായി ബിജെപി നേതാവ്. ഇ.ഡി അറസ്റ്റു ചെയ്യാനല്ലാതെ പിന്നെ ഉമ്മ വയ്ക്കാൻ വിളിക്കുമോ എന്നാണ് ബിജെപി തെലങ്കാന അധ്യക്ഷൻ ബാന്ദി സഞ്ജയിന്റെ പ്രതികരണം. പ്രതിഷേധവുമായി രംഗത്തെത്തിയ ബിആർഎസ് പ്രവർത്തകർ സഞ്ജയിന്റെ കോലം കത്തിച്ചു.

വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു സഞ്ജയിന്റെ മറുപടി. ബിജെപി അധ്യക്ഷനെതിരെ ബിആർഎസിന്റെ വനിതാ വിഭാഗം ബീഗംപേട്ട് പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തു.

ഡൽഹി മദ്യനയ അഴിമതിക്കേസിൽ കഴിഞ്ഞ ദിവസമാണ് കവിത ഇഡിക്ക് മുമ്പാകെ ഹാജരായത്. ഒമ്പത് മണിക്കൂർ ചോദ്യം ചെയ്താണ് ഇവരെ വിട്ടയച്ചത്. വിളിക്കുമ്പോൾ വീണ്ടും ഹാജരാകണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. അന്വേഷണത്തിന്റെ പേരിൽ ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് കവിത ആരോപിച്ചു.

കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മലയാളി വ്യവസായി അരുൺ രാമചന്ദ്രപിള്ള എന്നിവരെ ഇഡി അറസ്റ്റു ചെയ്തിട്ടുണ്ട്. ആം ആദ്മി പാർട്ടി ഐടി സെൽ മേധാവി വിജയ് നായരും കവിതയുടെ ബിനാമി അരുൺ രാമചന്ദ്രപിള്ളയും ചേർന്ന് സ്വകാര്യലോബിയെ സഹായിക്കാൻ ഗൂഢാലോചന നടത്തി എന്നാണ് ഇഡി ആരോപിക്കുന്നത്.


Summary: BJP Chiefs derogatory remarks against Kavitha | India News

TAGS :

Next Story