Quantcast

തൊഴിലില്ലാത്തവർക്ക് മാസം 3016 രൂപ; തുക കുത്തനെ വർധിപ്പിച്ച് തെലങ്കാന സർക്കാർ

2018 നിയമസഭാതെരഞ്ഞെടുപ്പിൽ ചന്ദ്രശേഖരറാവുവിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്

MediaOne Logo

Web Desk

  • Updated:

    2022-01-02 13:14:18.0

Published:

2 Jan 2022 1:03 PM GMT

തൊഴിലില്ലാത്തവർക്ക് മാസം 3016 രൂപ; തുക കുത്തനെ വർധിപ്പിച്ച് തെലങ്കാന സർക്കാർ
X

തൊഴിലില്ലായ്മ വേതനത്തിൽ വൻവർധനയുമായി തെലങ്കാന സർക്കാർ. തൊഴിൽ രഹിതരായ യുവതീയുവാക്കൾക്ക് മാസം 3016 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു. 2022-2023 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന വർധന ഏപ്രിൽ മുതൽ നിലവിൽ വരും.

2018 നിയമസഭാതെരഞ്ഞെടുപ്പിൽ ചന്ദ്രശേഖരറാവുവിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്. ടി.ആർ.എസിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലും ഇക്കാര്യം ഉറപ്പു നൽകിയിരുന്നു.എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി വര്‍ധന നടപ്പിലാക്കിയിരുന്നില്ല. ഇതിനെത്തുടര്‍ന്ന് വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്.

തെലങ്കാനയിൽ 10 ലക്ഷത്തോളം തൊഴിൽരഹിതരുണ്ട് എന്നാണ് കണക്കുകൾ. പദ്ധതിക്കായി 1810 കോടി രൂപ വകയിരുത്തുമെന്നാണ് തെരഞ്ഞെടുപ്പ് വാഗ്ദാനമായി ടി.ആർ.എസ് പറഞ്ഞിരുന്നത്.

TAGS :

Next Story