Quantcast

ലവ് ജിഹാദ് എന്ന വാക്കുണ്ടായത് കേരളത്തില്‍, പ്രതിഷേധങ്ങള്‍ സ്വാഭാവികം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി

'ലവ് ജിഹാദിനെതിരായ പ്രതിഷേധങ്ങളില്‍ മന്ത്രിമാർ പങ്കെടുക്കുന്നത് അവര്‍ ഹിന്ദുക്കളായതുകൊണ്ടാണ്'

MediaOne Logo

Web Desk

  • Published:

    25 Jan 2023 1:14 PM GMT

Love Jihad Kerala Maharashtra Devendra Fadnavis
X

ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: 'ലവ് ജിഹാദ്' എന്ന വാക്കുണ്ടായത് തന്‍റെ സംസ്ഥാനത്തല്ല, കേരളത്തിലാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ലവ് ജിഹാദിന്‍റെ പേരിലുള്ള ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ 'സമൂഹത്തിനുള്ളിലെ സ്വാഭാവിക പ്രതികരണം' എന്ന് ഫഡ്നാവിസ് ന്യായീകരിച്ചു.

"ഇത് ഇവിടെ മാത്രം നടന്ന കാര്യമല്ല. കേരളത്തിലാണ് ആ വാക്കുണ്ടായത്. ബി.ജെ.പി സര്‍ക്കാരല്ല അവിടെയുള്ളത്. കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയുമാണ് കേരളം ഭരിച്ചത്"- ഫഡ്നാവിസ് പറഞ്ഞു.

മഹാരാഷ്ട്രയിലെ ലവ് ജിഹാദ് പ്രതിഷേധങ്ങളില്‍ ബി.ജെ.പി നേതാക്കളും മന്ത്രിമാരും പങ്കെടുക്കുന്നതിനെ കുറിച്ച് ഫഡ്നാവിസ് പറഞ്ഞതിങ്ങനെ- "ചില റാലികളിൽ ഞങ്ങളുടെ പാർട്ടി പ്രവർത്തകരോ നേതാക്കളോ പങ്കെടുത്തിട്ടുണ്ട്. കാരണം അവരും ഹിന്ദുക്കളാണ്. ഹിന്ദുക്കൾ നേരിടുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് റാലി സംഘടിപ്പിക്കുന്നതെങ്കിൽ ഈ നേതാക്കൾ പങ്കെടുക്കുന്നത് സ്വാഭാവികമാണ്. ഇത് ബി.ജെ.പിയുടെ അജണ്ടയല്ല. ഇവ ബി.ജെ.പി റാലികളല്ല. സമൂഹം സംഘടിപ്പിക്കുന്ന റാലികളാണ്. ഇത്തരം റാലികൾ സംഘടിപ്പിക്കാൻ വിവിധ സംഘടനകൾ ഒത്തുചേരുന്നു".

ലവ് ജിഹാദ് എന്നത് വിദൂരമായ കാര്യമല്ലെന്ന് ഫഡ്നാവിസ് പറഞ്ഞു- "ഹിന്ദുക്കളും മുസ്‍ലിംകളും തമ്മിലുള്ള എല്ലാ വിവാഹങ്ങളും ലവ് ജിഹാദ് ആണെന്ന് ഞാൻ പറയുന്നില്ല. എന്നാൽ സമൂഹത്തിൽ അത്തരം മാറ്റം സ്ഥിരമായി കൊണ്ടുവരുന്ന ഒരു വിഭാഗമുണ്ട്. അത് ശ്രദ്ധിക്കുമ്പോൾ, സമൂഹത്തിനുള്ളിൽ നിന്ന് പ്രതികരണമുണ്ടാകുന്നത് സ്വാഭാവികമാണ്".

Summary- Maharashtra Deputy Chief Minister Devendra Fadnavis has said the term love jihad was coined in Kerala, not in his state, and defended the increasing protests by Hindutva outfits over the issue as a natural reaction from within society

TAGS :

Next Story