Quantcast

ബഞ്ചി ജമ്പിങ്ങിനിടെ കയർ പൊട്ടി 180 അടി ഉയരത്തിൽനിന്ന് യുവാവ് വീണു; ദൃശ്യങ്ങൾ പുറത്ത്

ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്

MediaOne Logo

Web Desk

  • Published:

    13 Nov 2025 9:56 PM IST

ബഞ്ചി ജമ്പിങ്ങിനിടെ കയർ പൊട്ടി 180 അടി ഉയരത്തിൽനിന്ന് യുവാവ് വീണു; ദൃശ്യങ്ങൾ പുറത്ത്
X

Photo| Special Arrangement

ഋഷികേശ്: ബഞ്ചി ജമ്പിങ്ങിനിടെ കയർ പൊട്ടി 180 അടി ഉയരത്തിൽനിന്ന് വീണ് യുവാവിന് ​ഗുരുതര പരിക്ക്. ഉത്തരാഖണ്ഡിലെ ഋഷികേശിലാണ് അപകടം നടന്നത്. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ സോനു കുമാറാണ് (24) കയർ പൊട്ടി 180 അടി ഉയരത്തിൽനിന്ന് വീണത്.

തപോവൻ-ശിവപുരി റോഡിലെ ത്രിൽ ഫാക്ടറി അഡ്വഞ്ചർ പാർക്കിൽ ഇന്നലെയായിരുന്നു സംഭവം. സാഹസിക വിനോദത്തിനായി സോനു ശിവപുരിയിൽ പോയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബഞ്ചി ജമ്പിങ്ങിനിടെ പെട്ടെന്ന് കയർ പൊട്ടുകയായിരുന്നു. 180 അടി ഉയരത്തിൽ നിന്ന് ഒരു ടിൻഷീറ്റിട്ട ഷെഡിന് മുകളിലാണ് യുവാവ് വീണത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്. ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ലഭിച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

TAGS :

Next Story