Quantcast

ജമ്മു കശ്മീരിലെ ഷോപിയാനയിൽ നാല് ഭീകരരെ സൈന്യം വധിച്ചു

പ്രധാനമന്ത്രി പഞ്ചാബിലെ ആദംപുർ വ്യോമതാവളത്തിലെത്തി സൈനികരെ അഭിനന്ദിച്ചു

MediaOne Logo

Web Desk

  • Updated:

    2025-05-13 07:58:02.0

Published:

13 May 2025 11:40 AM IST

ജമ്മു കശ്മീരിലെ ഷോപിയാനയിൽ നാല് ഭീകരരെ സൈന്യം വധിച്ചു
X

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. മേഖലയിൽ രണ്ടു ഭീകരർ ഒളിച്ചിരിക്കുന്നതായാണ് സംശയം.ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. സ്ഥലത്ത് തീവ്രവാദികളും സുരക്ഷാ ഏജൻസികളും തമ്മിൽ വെടിവെപ്പ് നടക്കുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെ ആദംപുർ വ്യോമതാവളത്തിലെത്തി സൈനികരെ അഭിനന്ദിച്ചു. അപ്രതീക്ഷിതമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം.

അതേസമയം, പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെകുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പൊലീസ് അറിയിച്ചു.വിവരങ്ങൾ ആവശ്യപ്പെട്ട് പൊലീസ് പോസ്റ്ററുകൾ പതിച്ചു.

വെടിനിർത്തൽ ധാരണയായതോടെ ഇന്ത്യ- പാക് അതിർത്തികള്‍ ശാന്തമായി. അതേസമയം തിങ്കളാഴ്ച പാക് ഡ്രോൺ കണ്ട പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലേക്കുള്ള ആറ് സർവീസുകൾ എയർ ഇന്ത്യയും ഇൻഡിഗോയും നിർത്തി. ഡ്രോണുകൾ സേന തകർക്കുകയും എത്തിയത് നിരീക്ഷണ ഡ്രോണുകളാണെന്ന് സൈന്യം വ്യക്തമാക്കുകയും ചെയ്തു. പാക് നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയാണെന്നും ആക്രമണം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ ധാരണ ലംഘിക്കാനാണ് പാക് തീരുമാനമെങ്കില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഡിജിഎംഒമാരുടെ ഹോട്​ലൈന്‍ ചര്‍ച്ചയിലും ഇന്ത്യ അറിയിച്ചിട്ടുണ്ട്..


TAGS :

Next Story