Quantcast

ഇസ്ലാമോഫോബിയ വർധിക്കുന്നത് ഗൾഫ് മേഖലയിൽ നടുക്കമുണ്ടാക്കുന്നു: ശശി തരൂർ

കുവൈത്ത് നാഷണൽ കൗൺസിലിലെ 11 അംഗങ്ങൾ, ബി.ജെ.പിക്കാരെ തങ്ങളുടെ രാജ്യത്ത് വിലക്കണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    18 Feb 2022 1:36 PM GMT

ഇസ്ലാമോഫോബിയ വർധിക്കുന്നത് ഗൾഫ് മേഖലയിൽ നടുക്കമുണ്ടാക്കുന്നു: ശശി തരൂർ
X

രാജ്യത്ത് ഇസ്ലാമോഫോബിയ വർധിക്കുന്നതിൽ ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർ നടുക്കം പ്രകടിപ്പിക്കുന്നതായും ഇന്ത്യയ്ക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾക്ക് അന്താരാഷ്ട്ര തലത്തിലാണ് പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നതെന്നും ശശി തരൂർ എം.പി. ബി.ജെ.പി അംഗങ്ങൾക്ക് കുവൈത്തിൽ നിരോധനമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആ രാജ്യത്തെ പാർലമെന്റ് അംഗങ്ങൾ ഭരണകൂടത്തിന് കത്തെഴുതി എന്ന വാർത്തയോട് പ്രതികരിച്ച് ട്വിറ്ററിലാണ് തരൂർ ഇക്കാര്യം കുറിച്ചത്.

'ആഭ്യന്തര പ്രവൃത്തികൾക്ക് അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നു. ഇന്ത്യയിൽ വർ ധിച്ചുവരുന്ന ഇസ്ലാമോഫോബിയയും അതിനെതിരെ നടപടിയെടുക്കുക പോയിട്ട് അപലപിക്കാൻ പോലും പ്രധാനമന്ത്രി തയാറാകാത്തതും ഗൾഫ് മേഖലയിൽ ഉടനീളം നടുക്കമുണ്ടാക്കിയതായി അവിടെയുള്ള സുഹൃത്തുക്കളിൽ നിന്ന് എനിക്ക് കേൾക്കാൻ കഴിഞ്ഞു. 'ഇന്ത്യയെ ഞങ്ങൾ ഇഷ്ടപ്പെടുന്നു. പക്ഷേ, നിങ്ങളുടെ സുഹൃത്തുക്കളാവുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമാകുന്ന സാഹചര്യം സൃഷ്ടിക്കരുത്' എന്നാണവർ പറയുന്നത്.' - തരൂർ ട്വീറ്റ് ചെയ്തു.

മജ്ബൽ അൽ ശരീക എന്ന സംഘടനയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് തരൂർ ഈ അഭിപ്രായ പ്രകടനം നടത്തിയത്. കുവൈത്ത് നാഷണൽ കൗൺസിലിലെ 11 അംഗങ്ങൾ, ബി.ജെ.പിക്കാരെ തങ്ങളുടെ രാജ്യത്ത് വിലക്കണമെന്നാവശ്യപ്പെട്ട് ഗവൺമെന്റിന് കത്തയച്ചതുമായി ബന്ധപ്പെട്ട ട്വീറ്റാണിത്.

കർണാടകയിലെ ഹിജാബ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള ബി.ജെ.പി അംഗങ്ങൾക്ക് തങ്ങളുടെ രാജ്യത്ത് നിരോധനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് കുവൈത്ത് നാഷണൽ കൗൺസിൽ അംഗങ്ങൾ ഗവൺഗമെന്റിന് കത്ത് നൽകിയത്. കുവൈത്ത് നാഷണൽ അസംബ്ലി അംഗം ഡോ. സാലിഹ് ദിയാബ് അൽ മുതൈരിയുടെ നേതൃത്വത്തിലാണ് 11 അംഗങ്ങൾ ഒപ്പുവച്ച കത്ത് അസംബ്ലിയായ മജ്ലിസുൽ ഉമ്മയുടെ അധ്യക്ഷന് കൈമാറിയത്.

'ഇന്ത്യയിലെ കർണാടക സംസ്ഥാനത്ത് ഭരണകക്ഷിയായ ബി.ജെ.പിയുടെ നേതൃത്വത്തിൽ, ഹിജാബ് ധരിച്ച മുസ്ലിം പെൺകുട്ടികൾക്ക് വിദ്യാലയങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, മുസ്ലിം പെൺകുട്ടികളുടെ അവകാശങ്ങൾ തിരിച്ചുനൽകുന്നതു വരെ ബി.ജെ.പി അംഗങ്ങൾക്ക് കുവൈത്തിൽ പ്രവേശിക്കാൻ അനുമതി നൽകരുത്.' - നാഷണൽ അസംബ്ലി അംഗങ്ങൾ ഒപ്പുവച്ച കത്തിൽ പറയുന്നു.

Shashi Tharoor MP reacts the calls in Gulf region regarding the Hijab issue in Karnataka

TAGS :

Next Story