Quantcast

'ഒറിജിലിനെ വെല്ലുന്ന വ്യാജന്‍'; ഇന്ത്യ-പാക് മത്സരത്തിന്‍റെ 650 വ്യാജ ടിക്കറ്റുകള്‍ പിടിച്ചെടുത്തു

4500 രൂപയുടെയും 6000 രൂപയുടെയും ടിക്കറ്റുകളാണ് സംഘം അച്ചടിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-10-13 05:23:38.0

Published:

13 Oct 2023 10:45 AM IST

ഒറിജിലിനെ  വെല്ലുന്ന വ്യാജന്‍; ഇന്ത്യ-പാക് മത്സരത്തിന്‍റെ 650 വ്യാജ ടിക്കറ്റുകള്‍ പിടിച്ചെടുത്തു
X

അഹമദാബാദ്: അഹമ്മദാബാദിൽ നാളെ നടക്കുന്ന ഇന്ത്യ- പാക്കിസ്ഥാൻ ക്രിക്കറ്റ് മൽസരത്തിന്റെ വ്യാജ ടിക്കറ്റുകൾ പിടിച്ചെടുത്തു. ഒർജിനലിനെ വെല്ലുന്ന 650 വ്യാജ ടിക്കറ്റുകളാണ് അഹമ്മദാബാദിൽ പിടികൂടിയത്. വ്യാജ ടിക്കറ്റിന്റെ ബുദ്ധി കേന്ദ്രമായ പ്ലസ് ടു വിദ്യാർഥിയും സുഹൃത്തായ എം.ബി.എ വിദ്യാർഥി പ്രദീപ് ഠാക്കൂറും അറസ്റ്റിലായി.

4500 രൂപയുടെയും 6000 രൂപയുടെയും ടിക്കറ്റുകളാണ് സംഘം അച്ചടിച്ചത്. അഹമ്മദാബാദിലും മുംബൈയിലും ടിക്കറ്റ് വിറ്റഴിച്ചിട്ടുണ്ട്. ബുധനാഴ്ച നാലു പേർ വ്യാജ ടിക്കറ്റുമായി പിടിയിലായിരുന്നു. ടിക്കറ്റുകൾ പരിശോധിക്കാൻ ആരാധകരോട് പൊലീസ് നിർദേശിച്ചു.

TAGS :

Next Story