Quantcast

ഉറങ്ങുന്ന യുവാവിന്‍റെ പുതപ്പിനുള്ളിലേക്ക് ഇഴഞ്ഞെത്തിയ മൂര്‍ഖന്‍; നടുക്കുന്ന വീഡിയോ

ക്ഷേത്രാചാര പഠനത്തിന്‍റെ ഭാഗമായി കഴിഞ്ഞ 44 ദിവസമായി ക്ഷേത്രത്തിനുള്ളിലായിരുന്നു ജയ് ഉപാധ്യായ കിടന്നുറങ്ങിയിരുന്നത്

MediaOne Logo

Web Desk

  • Updated:

    2021-09-10 15:33:34.0

Published:

10 Sept 2021 9:02 PM IST

ഉറങ്ങുന്ന യുവാവിന്‍റെ പുതപ്പിനുള്ളിലേക്ക് ഇഴഞ്ഞെത്തിയ മൂര്‍ഖന്‍; നടുക്കുന്ന വീഡിയോ
X

ഉറക്കത്തില്‍ പാമ്പുകടിയേറ്റു മരിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്രയും ദാരുണമായ മരണം. എന്നാല്‍ പാമ്പു കടിയില്‍ നിന്നും ഭാഗ്യം കൊണ്ടു മാത്രം രക്ഷപെട്ട സംഭവമാണ് രാജസ്ഥാനിലെ ബന്‍സ്വാരയില്‍ ഉണ്ടായത്. മണ്ഡരേശ്വര്‍ ക്ഷേത്രത്തിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ജയ് ഉപാധ്യായ എന്ന യുവാവിന്‍റെ പുതപ്പിനുള്ളിലേക്കാണ് മൂര്‍ഖന്‍ പാമ്പ് ഇഴഞ്ഞെത്തിയത്.

ക്ഷേത്രാചാര പഠനത്തിന്‍റെ ഭാഗമായി കഴിഞ്ഞ 44 ദിവസമായി ക്ഷേത്രത്തിനുള്ളിലായിരുന്നു ജയ് ഉപാധ്യായ കിടന്നുറങ്ങിയിരുന്നത്. തറയില്‍ കട്ടിയുള്ള ബ്ലാങ്കറ്റ് വിരിച്ചാണ് ജയ് ഉറങ്ങിയിരുന്നത്. നല്ല ഉറക്കത്തിലായിരുന്ന ഇയാളുടെ അരികിലേക്ക് വിഷപ്പാമ്പ് ഇഴഞ്ഞെത്തുകയായിരുന്നു. പുതപ്പിനുള്ളിലേക്ക് പാമ്പ് കയറുന്നതും വീഡിയോയില്‍ കാണാം. കുറച്ചു കഴിഞ്ഞപ്പോള്‍ ശരീരത്തില്‍ എന്തോ ഇഴയുന്നതു പോലെ തോന്നിയപ്പോള്‍ ജയ് ഞെട്ടിയെഴുന്നേല്‍ക്കുകയായിരുന്നു. പാമ്പിനെ കണ്ട അയാള്‍ പേടിച്ച് ഓടിമാറുകയും ചെയ്തു. പിന്നിലേക്ക് നീങ്ങിയ യുവാവിനെ പാമ്പ് ആക്രമിക്കാൻ പാമ്പ് ശ്രമിക്കുന്നതും കാണാം.

ആരവല്ലി മലനിരകൾക്ക് സമീപമാണ് മണ്ഡരേശ്വര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാത്രിയിൽ വിഷപ്പാമ്പുകളും വന്യജീവികളും അലഞ്ഞുതിരിയുന്ന സ്ഥലമാണ് ഇവിടം. ക്ഷേത്രത്തില്‍ സ്ഥാപിച്ച സിസി ടിവിയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.



TAGS :

Next Story