Quantcast

താമര ഹിന്ദുമതവുമായി ബന്ധപ്പെട്ടത്; മത ചിഹ്നവുമായി ബന്ധപ്പെട്ട കേസിൽ ബി.ജെ.പിയെ കക്ഷി ചേർക്കണമെന്ന് ലീഗ്

മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് ഉത്തർപ്രദേശ് ശിയാ വഖഫ് ബോർഡ് മുൻ ചെയർമാൻ സയ്യിദ് വസീം റിസ്‌വിയാണ് കോടതിയെ സമീപിച്ചത്.

MediaOne Logo

Web Desk

  • Published:

    20 March 2023 9:24 AM GMT

Muslim league against BJP in supreme court
X

Muslim league

ന്യൂഡൽഹി: മതങ്ങളുമായി ബന്ധപ്പെട്ട ചിഹ്നം, പേര് തുടങ്ങിയവ ഉപയോഗിക്കുന്ന പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന കേസിൽ ബി.ജെ.പിയെയും കക്ഷി ചേർക്കണമെന്ന് മുസ്‌ലിം ലീഗ്. ബി.ജെ.പി ഉപയോഗിക്കുന്ന താമര ചിഹ്നം ഹിന്ദു മതവുമായി ബന്ധപ്പെട്ടതാണ്. ഒന്നുകിൽ ഹരജി തള്ളണം, അല്ലെങ്കിൽ ബി.ജെ.പിയെയും കക്ഷി ചേർക്കണമെന്നാണ് ലീഗിന്റെ ആവശ്യം.

താമര ലക്ഷ്മീ ദേവിയുടെ ഇരിപ്പിടമെന്ന നിലയിലും, ബുദ്ധമതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും താമരക്ക് നിർണായക ബന്ധമുണ്ടെന്നും ലീഗ് കോടതിയെ അറിയിച്ചു. മതവുമായി ബന്ധപ്പെട്ട പേരും ചിഹ്നവുമുള്ള നിരവധി പാർട്ടികളുണ്ട്. ശിവസേന, ശിരോമണി അകാലിദൾ ഉൾപ്പെടെ 27 പാർട്ടികളെ കൂടി കേസിൽ കക്ഷി ചേർക്കണമെന്നും ലീഗ് സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടു.

മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് ഉത്തർപ്രദേശ് ശിയാ വഖഫ് ബോർഡ് മുൻ ചെയർമാൻ സയ്യിദ് വസീം റിസ്‌വിയാണ് കോടതിയെ സമീപിച്ചത്. മതവുമായി ബന്ധപ്പെട്ട പേരും ചിഹ്നവും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാൽ മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന എല്ലാ പാർട്ടികളെയും കേസിൽ കക്ഷി ചേർക്കണമെന്ന് റിസ്‌വിയോട് സുപ്രിംകോടതി നിർദേശിച്ചിരുന്നു. മുസ്‌ലിം ലീഗ്, ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ എന്നീ രണ്ട് പാർട്ടികളെ മാത്രമാണ് റിസ്‌വി കേസിൽ കക്ഷി ചേർത്തത്.

TAGS :

Next Story