Quantcast

പഞ്ചാബിലെ ആംആദ്മി മന്ത്രിമാർ നാളെ സ്ഥാനമേൽക്കും

മുഖ്യമന്ത്രി ഭഗവന്ത് മൻ ഉൾപ്പടെ 18 പേരാണ് മന്ത്രിസഭയിലുള്ളത്

MediaOne Logo

Web Desk

  • Published:

    18 March 2022 2:33 PM GMT

പഞ്ചാബിലെ ആംആദ്മി മന്ത്രിമാർ നാളെ സ്ഥാനമേൽക്കും
X

പഞ്ചാബിലെ ആംആദ്മി പാർട്ടി മന്ത്രിസഭയിലെ മന്ത്രിമാർ നാളെ സ്ഥാനമേൽക്കും. രാജ്ഭവനിൽ രാവിലെ 11 മണിക്കാണ് സത്യ പ്രതിജ്ഞ ചടങ്ങ്. മുഖ്യമന്ത്രി ഭഗവന്ത് മൻ ഉൾപ്പടെ 18 പേരാണ് മന്ത്രിസഭയിലുള്ളത്. ഇതിന് ശേഷം 16ാം മന്ത്രിസഭയുടെ പ്രഥമ യോഗവും ചേരും. ബുധനാഴ്ചയായിരുന്നു മുഖ്യമന്ത്രിയായി ഭഗവന്ത് മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്.

പഞ്ചാബിന്റെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയായാണ് ഭഗവന്ത് മാൻ അധികാരമേറ്റത്. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഭഗത് സിങ്ങിന്റെ ജൻമദേശമായ ഖട്ഖർ കലനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവൾ ഉൾപ്പെടെ ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. തനിക്ക് വോട്ടുചെയ്യാത്തവരുൾപ്പെടെ പഞ്ചാബിലെ എല്ലാവരുടെയും മുഖ്യമന്ത്രിയാണ് താനെന്ന് മാൻ പ്രതികരിച്ചു. അഴിമതി ഇല്ലാതാക്കും, തൊഴിലവസരങ്ങൾ സൃഷ്ടിക്കും. എങ്ങനെ ഭരണം മുന്നോട്ട് കൊണ്ടുപോവണമെന്ന് തങ്ങൾക്ക് അറിയാം. ഏഴുവർഷമായി താൻ ലോകസ്ഭാംഗമായിരുന്നു. മതിയായ അനുഭവസമ്പത്തുണ്ട്. മുതിർന്ന പല നേതാക്കളും തോറ്റു. പലരും ജയിച്ചു. അതിനാൽ പുതിയ ആശയങ്ങൾ സംസ്ഥാനത്തുണ്ടാവുമെന്ന് ഉറപ്പാണെന്നും ഭഗവന്ത് മാൻ പറഞ്ഞു.


തന്റെ സത്യപ്രതിജ്ഞയ്ക്ക് വരുമ്പോൾ മഞ്ഞ തലപ്പാവും ദുപ്പട്ടയും ധരിക്കാൻ ഭഗവന്ത് മാൻ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. സത്യപ്രതിജ്ഞ വേദിയും സദസ്സുമെല്ലാം മഞ്ഞയാൽ തിളങ്ങുകയാണ്. ഭഗത് സിങ് ധരിക്കാറുണ്ടായിരുന്ന ടർബന്റെ നിറം മഞ്ഞയായതുകൊണ്ടാണ് ആ നിറം തെരഞ്ഞെടുത്തത്. 'ബസന്തി രംഗിൽ' (മഞ്ഞ നിറം) ഞങ്ങൾ ഖത്തർ കലാനയ്ക്ക് നിറം നൽകും- എന്നാണ് സത്യപ്രതിജ്ഞയ്ക്ക് പഞ്ചാബിലെ ജനങ്ങളെ ക്ഷണിച്ചുകൊണ്ട് ഭഗവന്ത് മeൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞത്. 1970കൾക്ക് ശേഷം പഞ്ചാബിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാകും 48കാരനായ മാൻ.

ധുരി മണ്ഡലത്തിൽ മത്സരിച്ച ഭഗവത് മൻ കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ ദൽവീർ സിങിനെയാണ് പരാജയപ്പെടുത്തിയത്. ധുരിയിൽ ഭഗവന്ത് മാൻ 82,592 വോട്ടുകൾ നേടിയപ്പോൾ ദൽവീർ സിങിന് 24,386 വോട്ടുകൾ മാത്രമാണ് നേടാനായത്. ഏകദേശം 60,000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഭഗവന്തിന്റെ വിജയം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ആകെ പോൾ ചെയ്ത വോട്ടിന്റെ 64.29 ശതമാനം വോട്ടുകളോടെയാണ് ഭഗവന്ത് മാൻ പഞ്ചാബിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ തീർത്തത്.

1977 മുതൽ ശിരോമണി അകാലിദൾ നാലു തവണയും കോൺഗ്രസ് മൂന്നു തവണയും ജയിച്ച ധുരി മണ്ഡലത്തിലാണ് ഭഗവന്ത് ഇക്കുറി പോരിനിറങ്ങിയത്. 2017ൽ കോൺഗ്രസിലെ ദൽവീർ സിങ് ഗോൾഡി എ.എ.പി സ്ഥാനാർഥിയെ 2811 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് ധുരിയിൽ തോൽപ്പിച്ചത്. എന്നാൽ ഇത്തവണ സിറ്റിങ് എംഎൽഎയായ കോൺഗ്രസിന്റെ ദൽവീർ സിങ്ങിനെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ഭഗവന്തിന്റെ വിജയം.


ഹാസ്യ താരത്തിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക്

ഒരു ഹാസ്യതാരത്തിൽ നിന്ന് പഞ്ചാബിൻറെ രാഷ്ട്രീയ ഗതി തന്നെ വഴിതിരിച്ചുവിടാനുള്ള നിയോഗം അയാൾക്കായിരുന്ന്. ഭഗവന്ത് മാൻ അഥവാ പഞ്ചാബികളുടെ സ്വന്തം ജുഗ്‌നുവിന്. തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി ആം ആദ്മി പാർട്ടി ഡൽഹിക്ക് പുറത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരം കൈയ്യാളുമ്പോൾ അതിന് ചുക്കാൻ പിടിക്കുന്നത് ഈ പഞ്ചാബി താരമാണ്. എ.എ.പി പഞ്ചാബിൽ അധികാരത്തിലെത്തുന്നതോടെ ഡൽഹിക്ക് പുറത്ത് അരവിന്ദ് കേജ്രിവാളിനെ അടയാളപ്പെടുത്തുന്ന ആദ്യത്തെ വലിയ വിജയം കൂടിയായിരിക്കും ഇത്.പഞ്ചാബികളുടെ തമാശക്കാരൻതമാശകൾ പറഞ്ഞ് ഫലിപ്പിക്കാൻ കഴിവുള്ള താരമായതുകൊണ്ടുതന്നെ പഞ്ചാബികൾ ഭഗവന്ത് മാന്നിനെ 'ജുഗ്‌നു' എന്നാണ് സ്‌നേഹത്തോടെ വിളിക്കുന്നത്. പഞ്ചാബിലെ പ്രശസ്ത ഹാസ്യതാരമായ ഭഗവന്ത് മൻ കപിൽ ശർമയുമായി ചേർന്ന് അവതരിപ്പിച്ച 'ദ ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച്' എന്ന ടെലിവിഷൻ കോമഡി ഷോയിലൂടെയാണ് ജനപ്രിയ താരമാകുന്നത്. ജുഗ്‌നു എന്ന പേര് കൂടാതെ 'കോമഡി കിങ്' എന്നൊരു വിളിപ്പേരുകൂടിയുണ്ട് ഭഗ്‌വന്തിന്. അഭിനേതാവ്, ഗായകൻ, സാമൂഹിക പ്രവർത്തകൻ എന്നീ മേഖലകളിലും ഭഗവന്ത് തൻറെ കൈയ്യൊപ്പ് ചാർത്തിയിട്ടുണ്ട്.

രാഷ്ട്രീയത്തിലേക്ക്

2011ലാണ് അദ്ദേഹം ഹാസ്യ താരത്തിൻറെ പരിവേഷം ഉപേക്ഷിച്ച് പൂർണ സമയ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. പീപ്പിൾസ് ഓഫ് പഞ്ചാബിലെ അംഗമായാണ് രാഷ്ട്രീയ അരങ്ങേറ്റം. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ലെഹ്റഗാഗ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും കന്നിയങ്കത്തിൽ പരാജയപ്പെട്ടു. 2014ൽ പീപ്പിൾസ് ഓഫ് പഞ്ചാബിൽ നിന്ന് രാജിവെച്ച് ആം ആദ്മി പാർട്ടിയിലേക്ക്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംഗ്രൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ആപ്പിൻറെ സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ചു. അങ്ങനെ 2014 ൽ എം.പിയായി. അതിനിടെയാണ് പിന്നാലെ വന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി നിയമസഭ തെരഞ്ഞെടുപ്പിൽ ഭഗവന്ത് മാൻ മാറ്റുരയ്ക്കുന്നത്.

ആദ്യ കാലം

പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ സതോജ് ഗ്രാമത്തിൽ മൊഹിന്ദർ സിങിൻറെയും ഹർപൽ കൗറിന്റെയും മകനായി 1973 ഒക്ടോബർ 17ന് ജനനം. സിഖ്-ജാട്ട് കുടുംബാംഗമാണ്. പ്രാംരംഭ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ കോമഡി പരിപാടികളിലും മറ്റുമായി ഭഗവന്ത് സജീവമായിരുന്നു. പട്യാല ശഹീദ് ഉദ്ദംസിങ് ഗവൺമെൻറ് കോളജിൽ നിന്ന് വിവിധ പരിപാടികളിൽ ഗോൾഡ് മെഡൽ സ്വന്തമാക്കിയ ആൾ കൂടിയാണ് ഭഗവന്ത്. ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പരിചരണം ലക്ഷ്യമിട്ട് 'ലോക് ലെഹർ ഫൗണ്ടേഷൻ' എന്ന എൻ.ജി.ഒയും അദ്ദേഹം നടത്തുന്നുണ്ട്. രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പ് തന്നെ 12 സിനിമകളിൽ താരം വേഷമിട്ടു. നിരവധി ആൽബങ്ങളിലും പാടിയിട്ടുണ്ട്. 'മുഖ്യമന്ത്രി എന്ന വാക്കിന് സാധാരണക്കാരൻ എന്നാണ് അർഥം. എൻറെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ എല്ലാ കാലവും പ്രശസ്തി എനിക്ക് പിന്നാലെ ഉണ്ടായിരുന്നു. അതിലൊന്നും ഞാൻ വീണിട്ടില്ല, വീഴുകയില്ല. ജനങ്ങളുടെ ഒപ്പം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. മുഖ്യമന്ത്രിയായാൽ തന്നെയും ജനങ്ങളെ മറക്കില്ല, അവരെ വിട്ടൊഴിഞ്ഞു നിൽക്കില്ല. കാരണം ഈ പ്രശസ്തിയെന്നത് എനിക്ക് പുതിയ അനുഭവമല്ല' - പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഭഗവന്ത് മാൻ പറഞ്ഞവാക്കുകളാണിത്.

വിവാദങ്ങൾ

രാഷ്ട്രീയ ഗോദയിലെത്തിയതിന് പിന്നാലെ ഭഗവന്ത് മാന്നിനെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളും ഉയർന്നിട്ടുണ്ട്. മദ്യപാനവുമായി ബന്ധപ്പെട്ട ആരോപണമാണ് അതിൽ എറ്റവും കോളിളക്കമുണ്ടായത്. പാർലമെൻറിൽ മദ്യപിച്ചെത്തിയ ഭഗ്വന്ത്, പഞ്ചാബിൻറഎ പ്രതിഛായക്കാണു മങ്ങലേൽപ്പിക്കുന്നത് എന്നായിരുന്നു അമരിന്ദർ സിങിൻറെ പ്രതികരണം. ഭഗ്വന്തിൻറെ മദ്യപാന ശീലത്തിനെതിരെ, എ.എ.പിയുടെ തനന്നെ എം.പിയായിരുന്ന ഹരീന്ദർ സിങ് ഖൽസ രേഖാമൂലം ലോക്സഭാ സ്പീക്കർക്കു പരാതിയും നൽകിയിരുന്നു.പിന്നീട് ആസ്ട്രേലിയയിൽ കൊല്ലപ്പെട്ട യുവാവിൻറെ സംസ്‌കാര ചടങ്ങിലും, ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി അമൃത്സറിലെ ഗുരുദ്വാരയിൽ സംഘടിപ്പിച്ച ചടങ്ങിലും അദ്ദേഹം മദ്യപിച്ചെത്തി വിവാദം ക്ഷണിച്ചുവരുത്തു. പിന്നീട് 2019ൽ ആം ആദ്മി പാർട്ടിയുടെ ഒരു പൊതുയോഗത്തിൽ പങ്കെടുക്കുന്നതിനിടെ ഭഗവ്ത് മാൻ എല്ലാവരെയും ഞെട്ടിച്ചു?കൊണ്ട് ഒരു സുപ്രധാന പ്രഖ്യാപനം നടത്തി. മദ്യം ഉപേക്ഷിക്കുകയാണെന്ന്... ഇനി ഒരിക്കലും മദ്യം കൈകൊണ്ട് തൊടില്ല... അമ്മയെ സാക്ഷിയാക്കിയായിരുന്നു അദ്ദേഹത്തിൻറെ പ്രതിജ്ഞ.

The ministers in the Aam Aadmi Party cabinet in Punjab will take office tomorrow

TAGS :

Next Story