Quantcast

പെഗാസസ് ഇന്ന് സുപ്രിം കോടതിയിൽ; അന്വേഷണ സമിതിയുടെ റിപ്പോർട്ട് പരിഗണിക്കും

ഫോൺ ചോർത്തലിനെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി രൂപവത്കരിച്ച ജസ്റ്റിസ് ആർ.വി.രവീന്ദ്രൻ അധ്യക്ഷനായ സമിതി സുപ്രീം കോടതിയിൽ അന്തിമ റിപ്പോർട്ട് കോടതി ഇന്ന് പരിഗണിക്കും

MediaOne Logo

Web Desk

  • Published:

    25 Aug 2022 1:27 AM GMT

പെഗാസസ് ഇന്ന് സുപ്രിം കോടതിയിൽ; അന്വേഷണ സമിതിയുടെ റിപ്പോർട്ട് പരിഗണിക്കും
X

ന്യൂഡൽഹി: പെഗാസസ് കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും.പെഗാസസ് ഉപയോഗിച്ചുള്ള ഫോൺ ചോർത്തലിനെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി രൂപവത്കരിച്ച ജസ്റ്റിസ് ആർ.വി.രവീന്ദ്രൻ അധ്യക്ഷനായ സമിതി സുപ്രീം കോടതിയിൽ അന്തിമ റിപ്പോർട്ട് കോടതി ഇന്ന് പരിഗണിക്കും. മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് കോടതിക്ക് കൈമാറിയത്. ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണം പൂർത്തിയാക്കുന്നതിന് സമിതിക്ക് ആദ്യം അനുവദിച്ചിരുന്ന സമയ പരിധി മെയ് 20 ആയിരുന്നു. എന്നാൽ പിന്നീട് സമിതി ആവശ്യപ്പെട്ടതിനെ തുടർന്ന് സമയപരിധി ജൂൺ ഇരുപത് വരെ അന്തിമ റിപ്പോർട്ട് നൽകുന്നതിനുള്ള സമയ പരിധി സുപ്രീം കോടതി നീട്ടിയിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരായ എന്‍.റാം, സിദ്ധാര്‍ഥ് വരദരാജന്‍, രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് എന്നിവരുൾപ്പെടെയുള്ളവരുടെ മൊഴികൾ മൊഴി ജസ്റ്റിസ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സമിതി രേഖപ്പെടുത്തിയിരുന്നു. ഇതിന് പുറമെ ചോര്‍ത്തപ്പെട്ട ചില ഫോണുകള്‍ സാങ്കേതിക പരിശോധനയ്ക്ക് വിധയമാക്കുകയും ചെയ്തു. ചോര്‍ത്തപ്പെട്ട ഫോണുകളുടെ ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധന ഫലം അടക്കമുള്ളവ അന്തിമ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. റിപ്പോര്‍ട്ടിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ സമിതി അംഗങ്ങള്‍ തയ്യാറായില്ല.

മെയ് 20 ആയിരുന്നു അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് സമിതിക്ക് ആദ്യം അനുവദിച്ചിരുന്ന സമയ പരിധി. എന്നാല്‍ പിന്നീട് സമിതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സുപ്രിം കോടതി സമയം നീട്ടിനൽകി. പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയോ, ആരുടേയൊക്കെ ഫോണുകള്‍ ചോര്‍ത്തി, പെഗാസസ് ഉപയോഗിച്ച് വാട്സ്ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോ, കേന്ദ്ര-സംസ്ഥാന ഏജന്‍സികളോ പെഗാസസ് വാങ്ങിയിട്ടുണ്ടോ, പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഏത് നിയമം പാലിച്ചാണ്, ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഉപയോഗിച്ചുണ്ടെങ്കില്‍ അത് നിയമവിധേയമാണോ തുടങ്ങി ഏഴ് വിഷയങ്ങളിലാണ് സമിതി അന്വേഷണം നടത്തിയത്.

TAGS :

Next Story