Quantcast

തേനിയിലെ ജയില്‍ ചാട്ടം; 17 പേരില്‍ ഇനി കണ്ടെത്താനുള്ളത് നാല് പേരെ, തമിഴ്‌നാട് അതിര്‍ത്തിയിലും തിരച്ചില്‍

മധുര സ്വദേശികളായ തിരുപ്പതി, പൊന്‍മുത്തുച്ചെല്‍വം, മീനാക്ഷി സുന്ദരം, കന്യാകുമാരി സ്വദേശി റെജിന്‍ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്

MediaOne Logo

Web Desk

  • Updated:

    2026-10-28 02:52:29

Published:

28 Oct 2026 7:59 AM IST

തേനിയിലെ ജയില്‍ ചാട്ടം; 17 പേരില്‍ ഇനി കണ്ടെത്താനുള്ളത് നാല് പേരെ, തമിഴ്‌നാട് അതിര്‍ത്തിയിലും തിരച്ചില്‍
X

ചെന്നൈ: തേനിയില്‍ ജയില്‍ ചാടിയവര്‍ക്കായി പൊലീസിന്റെ വ്യാപക തിരച്ചില്‍. ഇനി നാല് പേരെയാണ് പിടികൂടാനുള്ളത്. ജയിലിന് സമീപത്തെ വനത്തിലും കേരളത്തിലേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് തമിഴ്‌നാട് അതിര്‍ത്തിയിലും തിരച്ചില്‍ നടക്കുന്നുണ്ട്.

മധുര സ്വദേശികളായ തിരുപ്പതി, പൊന്‍മുത്തുച്ചെല്‍വം, മീനാക്ഷി സുന്ദരം, കന്യാകുമാരി സ്വദേശി റെജിന്‍ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ജയിലില്‍ നിന്ന് രക്ഷപ്പെട്ട 17 പേരില്‍ 13 പേരെ ഇന്നലെ പിടികൂടിയിരുന്നു.

ജയിലിന് സമീപത്തുള്ള വനത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. സംഭവത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ഒമ്പത് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സുരക്ഷക്കുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിച്ചാണ് വിചാരണ തടവുകാര്‍ രക്ഷപ്പെട്ടത്. തേനി ആണ്ടിപെട്ടി ജില്ലാ ജയിലാണ് സംഭവം. രക്ഷപ്പെട്ടവരില്‍ നാല് പേര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പിടിയിലായിരുന്നു.

TAGS :

Next Story