Quantcast

ഊർജ്ജമില്ലാതെ താപവൈദ്യുത നിലയങ്ങൾ; കൽക്കരി ക്ഷാമം രൂക്ഷം

ഇറക്കുമതി ചെയ്യുന്ന കൽക്കരിക്ക് മൂന്നിരട്ടി വിലയായതും തിരിച്ചടിയായി

MediaOne Logo

Web Desk

  • Updated:

    2021-10-14 01:12:14.0

Published:

14 Oct 2021 1:07 AM GMT

ഊർജ്ജമില്ലാതെ താപവൈദ്യുത നിലയങ്ങൾ; കൽക്കരി ക്ഷാമം രൂക്ഷം
X

രാജ്യത്തെ 18 താപവൈദ്യുത നിലയങ്ങളിൽ കൽക്കരി സ്റ്റോക്ക് പൂർണമായും തീർന്നു. കൽക്കരി പ്രതിസന്ധിയില്ലെന്നു കേന്ദ്രസർക്കാർ പലവട്ടം പറയുമ്പോഴും വൈദ്യുതി ഉത്പാദന നിലയങ്ങൾ നിശ്ചലമാകുന്നു എന്നതാണ് വാസ്തവം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ ഈ പ്രതിസന്ധി ഗുരുതരമായി ബാധിച്ചു.

135 നിലയങ്ങളിൽ 115 എണ്ണവും രൂക്ഷമായ കൽക്കരി ക്ഷാമം നേരിടുകയാണ്. 18 എണ്ണത്തിൽ ഇന്നലെ സ്റ്റോക് അവസാനിച്ചപ്പോൾ 26 നിലയങ്ങൾക്ക് ഒരു ദിവസത്തേയ്ക്കുള്ള കൽക്കരി മാത്രമാണുള്ളത്. ഡൽഹി,പഞ്ചാബ്,രാജസ്ഥാൻ,ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ വൈദ്യുതി ക്ഷാമം മൂലം ജനജീവിതം ദുരിതത്തിലായി. രാജസ്ഥാനിലെ ജയ്പൂർ നഗരത്തിൽ മൂന്ന് മുതൽ ആറു മണിക്കൂർ വരെയാണ് ലോഡ് ഷെഡ്ഡിങ്. ബംഗലൂരിലും പവർകട്ട് ആരംഭിച്ചു. പൂജ അവധിയായതിനാൽ ഏറ്റവും കൂടുതൽ ഉപഭോഗമുള്ള സമയം കൂടിയാണിത്.

ഉത്തരേന്ത്യൻ ഗ്രാമപ്രദേശങ്ങളിൽ പവർ കട്ട് 12 മണിക്കൂർ വരെ നീളുന്നു. ഊർജവിതരണം ഗുരുതരമായി ബാധിച്ചിരിക്കുന്നത് പഞ്ചാബിനെയാണ്. ഉത്തരാഖണ്ഡ് പവർ കോർപ്പറേഷൻ ലിമിറ്റഡ് വിലകൂടിയ വൈദ്യുതി വാങ്ങാൻ തീരുമാനിച്ചു. ഇറക്കുമതി ചെയ്യുന്ന കൽക്കരിക്ക് മൂന്നിരട്ടി വിലയായായതും തിരിച്ചടിയായി.

മഴക്കാലത്ത് കൽക്കരി ശേഖരം കുറയുന്നത് അസാധാരണമല്ലെന്നു ചൂണ്ടിക്കാട്ടി എൻടിപിസി മുൻ സിഎംഡി ആർഎസ് ശർമ്മ രംഗത്തിറങ്ങിയത് ഊർജ്ജവകുപ്പിനെ പ്രതിക്കൂട്ടിലാക്കി.


TAGS :

Next Story