ഇതിൽ ഏതെങ്കിലുമാണോ നിങ്ങളുടെ പിൻ നമ്പർ? എങ്കിൽ ഉടനടി മാറ്റിക്കോളൂ; മുന്നറിയിപ്പുമായി വിദഗ്ധര്‍
സൈബർ കുറ്റവാളികള്‍ക്ക് അവരുടെ ജോലി എളുപ്പമാക്കുന്നത് ദുർബലമായ പിൻനമ്പറുകളാണ്

ന്യൂഡൽഹി: രാജ്യത്ത് സൈബർ ആക്രമണങ്ങൾ അനുദിനം വർധിക്കുകയാണ്. ഈ വർഷം ഇതുവരെ നടന്ന സൈബർ ആക്രമണങ്ങളിൽ 33 ശതമാനം വർധനവ് ഉണ്ടായെന്നാണ് കണക്കുകൾ പറയുന്നു. ലോകത്ത് തന്നെ സൈബർ തട്ടിപ്പുകാർ ലക്ഷ്യമിടുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് ചെക്ക് പോയിന്റ് സോഫ്റ്റ്‍വെയർ ടെക്നോളജീസ് ലിമിറ്റഡ് റിപ്പോർട്ട് പറയുന്നു.
കമ്പ്യൂട്ടർ സിസ്റ്റങ്ങളിലെയും നെറ്റ്‍വർക്കുകളിലെയും ബലഹീനതകൾ കണ്ടെത്തിയാണ് ആളുകളെയും ബിസിനസുകളെയും സർക്കാരുകളെയും സൈബർ കുറ്റവാളികൾ പലപ്പോഴും ലക്ഷ്യമിടുന്നത്. തന്ത്രപ്രധാനമായ വിവരങ്ങൾ മോഷ്ടിക്കാൻ അവർ ഫിഷിംഗ് തട്ടിപ്പുകൾ, ransomware എന്നിങ്ങനെയുള്ള വിവിധ രീതികൾ ഉപയോഗിക്കുന്നു.
സൈബർ ആക്രമണങ്ങളുടെ വർധനവിന് കാരണമെന്ത്?
സൈബർ കുറ്റവാളികള്‍ക്ക് അവരുടെ ജോലി എളുപ്പമാക്കുന്നത് ദുർബലമായ പിൻനമ്പറുകളാണ്. ദുർബലമായ പിൻ എന്നതുകൊണ്ട് '1234' അല്ലെങ്കിൽ '0000' പോലെ വ്യക്തമായതോ ജനനത്തീയതിയോ ഫോൺ നമ്പറോ പോലെയുള്ള വ്യക്തിഗത വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പിൻനമ്പറുകളോ ആണ്. അതെല്ലെങ്കിൽ എളുപ്പത്തിൽ ഊഹിക്കാവുന്ന ഏതെങ്കിലും പിൻ നമ്പറോ ആകാം.
ഏറ്റവും സാധാരണമായ 4-അക്ക പിൻ നമ്പറുകൾ ഏതൊക്കെയാണ്?
ഇൻഫർമേഷൻ ഈസ് ബ്യൂട്ടിഫുൾ നടത്തിയ സൈബർ സുരക്ഷാ പഠനത്തിൽ ഏറ്റവും ദുർബലമായ 15 നാലക്ക പിൻനമ്പറുകൾ ഏതൊക്കെയാണെന്ന് പറയുന്നു. 3.4 ദശലക്ഷം പിൻ നമ്പറുകൾ കേന്ദ്രീകരിച്ച നടത്തിയ പഠനത്തിലാണ് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന 15 പിൻ നമ്പറുകളെ കണ്ടെത്തിയിരിക്കുന്നത്.അവ ഇതൊക്കെയാണ്...
1234
1111
0000
1212
7777
1004
2000
4444
2222
6969
ലളിതമോ എളുപ്പത്തിൽ ഊഹിക്കാവുന്നതോ ആയ ഒരു പിൻ തെരഞ്ഞെടുക്കുന്നത് മൂലം നിങ്ങൾ സൈബർ കുറ്റവാളികളുടെ ഏറ്റവും അടുത്ത ഇരയാക്കി മാറ്റുമെന്നാണ് റിപ്പോർട്ട് പറയുന്നത്.
നിങ്ങളുടെ അക്കൗണ്ടുകളും ഉപകരണങ്ങളും പരിരക്ഷിക്കുന്നതിന് പിൻ നമ്പർ തെരഞ്ഞെടുക്കുമ്പോൾ സുരക്ഷക്ക് മുൻഗണന നൽകേണ്ടത് പ്രധാനമാണ്. സൈബർ തട്ടിപ്പിന് ഇരയാകാതിരിക്കാൻ ശക്തമായതും കുറ്റവാളികൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയാത്തതുമായ പിൻ നമ്പർ തെരഞ്ഞെടുക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വിദഗ്ദ്ധരായ ഹാക്കർമാർക്ക് കുറഞ്ഞസമയത്തിനുള്ളിൽ നിങ്ങളുടെ പിൻനമ്പർ കണ്ടെത്താൻ കഴിയുമെന്ന് സൈബർ സുരക്ഷാ വിദഗ്ദ്ധനായ ജേക്ക് മൂർ പറയുന്നു. സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള സ്വകാര്യ അക്കൗണ്ടുകൾക്കായി ജനന വർഷമോ വ്യക്തിഗത വിവരങ്ങളോ ആവർത്തിച്ചുള്ള പാസ് വേര്‍ഡുകളോ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറയുന്നു.
ഏറ്റവും സാധാരണമായി ഉപയോഗിക്കപ്പെട്ടുന്ന ചില പിന്‍നമ്പറുകള്‍കൂടി അറിയാം...
8557
8438
9539
7063
6827
0859
6793
0738
6835
8093
Adjust Story Font
16

