Quantcast

ഒരു രൂപ പോലും കിട്ടിയില്ല, എന്നെ പിടിക്കല്ലേ പൊലീസേ; ബാങ്ക് കൊള്ളയടിക്കാന്‍ സാധിച്ചില്ല, സുരക്ഷാ സംവിധാനത്തെ പുകഴ്ത്തി കള്ളന്‍റെ കുറിപ്പ്

ബാങ്കിന്‍റെ ലോക്കറുകൾ കുത്തിത്തുറക്കാന്‍ പറ്റാത്തതിനെ തുടര്‍ന്ന് മോഷണശ്രമം ഉപേക്ഷിച്ച് കുറിപ്പെഴുതി കള്ളന്‍ സ്ഥലംവിടുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    3 Sep 2023 5:33 AM GMT

bank robbery
X

പ്രതീകാത്മക ചിത്രം

തെലങ്കാന: ബാങ്ക് കൊള്ളയടിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ബാങ്കിന്‍റെ സുരക്ഷാസംവിധാനത്തെ പ്രശംസിച്ച് കള്ളന്‍റെ കുറിപ്പ്. ബാങ്കിന്‍റെ ലോക്കറുകൾ കുത്തിത്തുറക്കാന്‍ പറ്റാത്തതിനെ തുടര്‍ന്ന് മോഷണശ്രമം ഉപേക്ഷിച്ച് കുറിപ്പെഴുതി കള്ളന്‍ സ്ഥലംവിടുകയായിരുന്നു. തെലങ്കാന ഗ്രാമീണ ബാങ്കിന്‍റെ ശാഖയില്‍ വ്യാഴാഴ്ചയാണ് സംഭവം.

വെള്ളിയാഴ്ച രാവിലെ എത്തിയ ബാങ്ക് ജീവനക്കാരാണ് തലേദിവസം രാത്രി മോഷണശ്രമം ഉണ്ടായതായി കണ്ടെത്തിയത്. ''എന്‍റെ വിരലടയാളം അവിടെ ഉണ്ടാകില്ല. നല്ല ബാങ്ക്. ഒരു രൂപ പോലും കിട്ടിയില്ല, എന്നെ പിടിക്കരുത്'' എന്ന കുറിപ്പും കണ്ടുകിട്ടി. മോഷ്ടാവിന്‍റെ നീക്കങ്ങൾ സിസിടിവി നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞെങ്കിലും മുഖം മറച്ചിരുന്നതിനാല്‍ ആളെ വ്യക്തമായിട്ടില്ല. കള്ളന്‍ നാട്ടുകാരന്‍ തന്നെയാണെന്നാണ് പൊലീസിന്‍റെ സംശയം. വിലപിടിപ്പുള്ള വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് ജീവനക്കാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഇയാള്‍ പ്രൊഫഷണല്‍ മോഷ്ടാവ് അല്ലെന്നാണ് പൊലീസ് പറയുന്നത്.

TAGS :

Next Story