വീട്ടുടമയ്ക്ക് 'പ്രണയലേഖനം' എഴുതിവെച്ച് മോഷ്ടാവ്; കൊണ്ടുപോയത് 20 ലക്ഷം രൂപയുടെ ആഭരണങ്ങൾ

അസീബിന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-05-25 11:57:34.0

Published:

25 May 2022 11:57 AM GMT

വീട്ടുടമയ്ക്ക് പ്രണയലേഖനം എഴുതിവെച്ച് മോഷ്ടാവ്; കൊണ്ടുപോയത് 20 ലക്ഷം രൂപയുടെ ആഭരണങ്ങൾ
X

പനാജി: വീട്ടുടമയ്ക്ക് 'പ്രണയ ലേഖനം' എഴുതിവച്ച് 20 ലക്ഷം രൂപയുടെ ആഭരണങ്ങളുമായി മോഷ്ടാവ് കടന്നു. ആഢംബര വസതിയിൽ കയറി സ്വർണം, വെള്ളി ആഭരണങ്ങളാണ് കള്ളൻ അടിച്ചുമാറ്റിയത്.ഗോവയിലെ മഡ്ഗാവിലാണ് സംഭവം.

രണ്ടു ദിവസത്തെ അവധി ആഘോഷം കഴിഞ്ഞ് വീട്ടുമസ്ഥൻ അസീബ് തിരിച്ചെത്തിയപ്പോഴാണ് വീട് കൊള്ളയടിക്കപ്പെട്ടതായി കണ്ടത്. വീട്ടിൽ ഉണ്ടായിരുന്ന സ്വർണം, വെള്ളി ആഭരണങ്ങളെല്ലാം കള്ളൻ കൊണ്ടുപോയി. ഒന്നര ലക്ഷം രൂപ പണമായും ഉണ്ടായിരുന്നെന്ന് അസീബ് പറഞ്ഞു. മൊത്തം 20 ലക്ഷത്തിലേറെ രൂപയുടെ വസ്തുവകകൾ മോഷ്ടിക്കപ്പെട്ടു.

കോളു കിട്ടിയതിന്റെ സന്തോഷത്തിൽ മാർക്കർ ഉപയോഗിച്ച് ടെലിവിഷൻ സ്‌ക്രീനിലാണ് മോഷ്ടാവ് പ്രണയ ലേഖനം എഴുതിയത്. ഐ ലവ് യു എന്നു വലിയ അക്ഷരത്തിൽ എഴുതിവച്ചതു കണ്ട് അമ്പരന്നതായി അസീബ് പറഞ്ഞു. അസീബിന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.an unusual theft, unidentified persons broke into a bungalow, decamped with valuables worth over Rs 20 lakh and left behind an "I love you" message for the house owner in Margao town of South Goa, police said on Wednesday.

TAGS :

Next Story