Quantcast

രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ് നിരസിച്ചവരെ തെരഞ്ഞെടുപ്പില്‍ ജനം തള്ളിക്കളയും; യു.പി ഉപമുഖ്യമന്ത്രി

വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്ക് 370-ലധികം സീറ്റുകൾ ലഭിക്കുമെന്നും മൗര്യ അവകാശപ്പെട്ടു

MediaOne Logo

Web Desk

  • Published:

    4 March 2024 4:50 AM GMT

Keshav Prasad Maurya ,UP Deputy Chief Minister, Ram Temple, Ram Temple in Ayodhya,general elections,BJP,
X

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര വിഗ്രഹപ്രതിഷ്ഠയുടെ ഭാഗമാകാനുള്ള ക്ഷണം നിരസിച്ച നേതാക്കളെയും പാർട്ടികളെയും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തള്ളിക്കളയുമെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലേക്കുള്ള ക്ഷണം പല പ്രതിപക്ഷ പാർട്ടികളും നിരസിച്ചെന്നും അദ്ദേഹം പറഞ്ഞു. രേവയിലും സത്നയിലും നടന്ന ബിജെപി പ്രവർത്തകരുടെ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മൗര്യ.

പൊതുജനങ്ങളുടെ പരിശ്രമഫലമായാണ് മഹാക്ഷേത്രം ഉയർന്നുവന്നത്. 500 വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി അയോധ്യയുടെ മഹത്വം തിരികെ കൊണ്ടുവന്നതിൽ ജനങ്ങൾ സന്തുഷ്ടരാണ്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്ക് 370-ലധികം സീറ്റുകൾ ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

TAGS :

Next Story