ഹിന്ദു,സിഖ്,ബുദ്ധ മതം ഒഴികെയുള്ളവ സ്വീകരിക്കുന്നവരെ പട്ടികജാതിക്കാരായി പരിഗണിക്കാനാകില്ല- സുപ്രിംകോടതി
ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തു കൊണ്ട് ചിന്താട്ട ആനന്ദ് എന്നൊരു പാസ്റ്റർ സമർപ്പിച്ച ഹരജിയിലാണ് സുപ്രിംകോടതി ഉത്തരവ്

ന്യുഡൽഹി: ഹിന്ദു, സിഖ്, ബുദ്ധ മതം ഒഴികെയുള്ള മതം സ്വീകരിക്കുന്നവർ പട്ടികജാതിക്കാരായി പരിഗണിക്കാനാകില്ലെന്ന് സുപ്രിംകോടതി. മറ്റേതെങ്കിലും മതത്തിലേക്കു പരിവർത്തനം ചെയ്യുന്നതോടെ പട്ടികജാതി പദവി നഷ്ടമാകും. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ദലിത് വ്യക്തിക്ക് പട്ടികജാതി-പട്ടികവർഗ നിയമത്തിന്റെ ആനുകൂല്യം ലഭിക്കില്ലെന്നും ജസ്റ്റിസുമാരായ പി കെ മിശ്ര, എൻ.വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവെച്ചു കൊണ്ടാണ് സുപ്രിംകോടതിയുടെ സുപ്രധാന വിധി. ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തു കൊണ്ട് ചിന്താട്ട ആനന്ദ് എന്നൊരു പാസ്റ്റർ സമർപ്പിച്ച ഹരജിയിലാണ് സുപ്രിംകോടതി ഉത്തരവ്.
Next Story
Adjust Story Font
16

