Quantcast

കുടുംബത്തിലെ എല്ലാവര്‍ക്കും ഒരേ ജനന തിയതി, ലോക പ്രശസ്ത സാഹിത്യകാരൻ മിലാൻ കുന്ദേര അന്തരിച്ചു; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്

ഒരേ ജനന തിയതിയുമായി ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ആമിര്‍ അലിയുടെ കുടുംബം. പാകിസ്താനിലെ ലാർക്കാനയിൽ നിന്നുള്ള മാംഗി കുടുംബത്തിലാണ് ഈ കൗതുകം.

MediaOne Logo

Web Desk

  • Updated:

    2023-07-12 16:51:53.0

Published:

12 July 2023 4:43 PM GMT

കുടുംബത്തിലെ എല്ലാവര്‍ക്കും ഒരേ ജനന തിയതി, ലോക പ്രശസ്ത സാഹിത്യകാരൻ മിലാൻ കുന്ദേര അന്തരിച്ചു; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്
X

ഓഫറുമായി പി വി ആർ

തിയേറ്ററുകളിലെ ഭക്ഷണത്തിന്റെ ജി.എസ്.ടി നിരക്ക് കുറയ്ക്കുമെന്ന് അറിയിച്ചതോടെ പി വി ആർ ഭക്ഷണ നിരക്കിൽ ഓഫർ നൽകിയ പോസ്റ്റർ ട്രെൻഡിംഗിൽ ഇടം പിടിച്ചു. "ഓരോ അഭിപ്രായത്തിനും പ്രാധാന്യമുണ്ടെന്നും അത് മാനിക്കപ്പെടേണ്ടതുണ്ടെന്നും PVR വിശ്വസിക്കുന്നു. നിങ്ങൾക്കും ഇന്ത്യയിലെ എല്ലാ സിനിമാ പ്രേക്ഷകർക്കും വേണ്ടിയാണ് ഈ അപ്‌ഡേറ്റ് ​​​#PVRHeardYou " പി വി ആർ ട്വിറ്ററിൽ കുറിച്ചു.

എന്നാൽ വിലയിൽ അധിക വ്യത്യാസമൊന്നും വന്നില്ലെന്ന് പ്രേക്ഷകർ കുറിച്ചു. തിയേറ്ററുകളിലെ ഭക്ഷണത്തിന്റെ ജി.എസ്.ടി നിരക്ക് കുറയ്ക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചിരുന്നു. നേരത്തെ 18 ശതമാനം ആയിരുന്നത് അഞ്ച് ശതമാനമായാണ് കുറച്ചത്.

പൊതു മാലിന്യക്കൂമ്പാരങ്ങളിൽ 'ഡൗൺലോഡ്', 'അൺലോക്ക്', 'സെർച്ച്' ബട്ടണുകൾ

ന​ഗരങ്ങളിലെ പല സ്ഥലങ്ങളിൽ നിന്ന് പൊതു മാലിന്യക്കൂമ്പാരങ്ങളിൽ 'ഡൗൺലോഡ്', 'അൺലോക്ക്', 'സെർച്ച്' എന്നീ വലിയ ബട്ടണുകൾ കണ്ടെത്തിയിരിക്കുകയാണ്. ഈ ബട്ടണുകളുടെ പ്രാധാന്യത്തെയും അർത്ഥത്തെയും കുറിച്ചാണ് ട്വിറ്ററിൽ പലരും ചർച്ച ചെയ്യുന്നത്. ‍ചെന്നെെ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ ന​ഗരങ്ങളിൽ നിന്നാണ് ബട്ടണുകൾ കണ്ടെത്തിയിരിക്കുന്നത്. ബട്ടണുകളുടെ നിഗൂഢത അറിയാനുളള കാത്തിരിപ്പിലാണ് സോഷ്യൽ മീഡിയ.

"ഡൽഹി പുതിയതും അസാധാരണവുമായ ഒന്നിന് സാക്ഷ്യം വഹിക്കാൻ പോകുന്നു! ഡസ്റ്റ്ബിന്നുകളിൽ ഇപ്പോൾ ഭീമൻ 'ഡൗൺലോഡ്', 'ഇൻസ്റ്റാൾ' ബട്ടണുകൾ സജ്ജീകരിച്ചിരിക്കുന്നു." ട്വീറ്റ് ചെയ്തു.

ചെന്നൈയിൽ എന്താണ് സംഭവിക്കുന്നത്? 'ഡൗൺലോഡ്', 'ഇൻസ്റ്റാൾ', 'അൺലോക്ക്' ബട്ടണുകൾ ഡസ്റ്റ്ബിന്നുകളിൽ കാണുന്നതിന്റെ കാരണം ആർക്കെങ്കിലും വിശദീകരിക്കാമോ? മറ്റൊരാൾ ട്വീറ്റ് ചെയ്തു.

ട്രെൻഡിങ്ങായി 'ജയിലർ'

ട്രെൻഡിങ്ങായി ജയിലർ നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ രണ്ടാമത്തെ ​ഗാനം റിലീസിവനൊരുങ്ങുന്നു. നാളെ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിൽ ഒരുങ്ങുന്ന 'കാവാല' എന്ന ഗാനം കഴിഞ്ഞ ദിവസം റിലീസായിരുന്നു. അതീവസുന്ദരിയായി തമന്ന എത്തുന്ന ഗാനം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. ആദ്യ ഗാനം റിലീസ് ചെയ്യണമെന്ന് നെൽസൻ അനിരുദ്ധിനോട് ആവശ്യപ്പെടുന്ന പ്രോമോ വീഡിയോ വൈറലായി മാറിയിരുന്നു.

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മത്സരം

വെസ്റ്റ് ഇൻഡീസ് - ഇന്ത്യ ടെസ്റ്റ് പരമ്പര ഇന്ന് തുടങ്ങുകയാണ്. ഇന്ത്യയ്‌ക്കെതിരെ ആദ്യ ടെസ്റ്റിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ടീം ബാറ്റിംഗ് തിരഞ്ഞെടുത്തു. ഡൊമനിക വിൻഡ്‌സോർ പാർക്കിൽ ഇന്ത്യൻ സമയം ഏഴരയ്ക്കാണ് മത്സരം തുടങ്ങിയത്. നായകൻ ക്രെയ്ഗ് ബ്രാത്‌വെയ്റ്റും ടാഗനറൈൻ ചന്ദ്രപോളുമാണ് വിൻഡീസിനായി ഓപ്പണിംഗ് ബാറ്റിംഗ് നടത്തുന്നത്.

ഡൊമനിക വിൻഡ്‌സോർ പാർക്കിൽ നടക്കുന്ന മത്സരം ഇന്ത്യയിലുള്ള ആരാധകർക്ക് ടെലിവിഷനിലൂടെയും വിവിധ അപ്ലിക്കേഷനിലൂടെയും ആസ്വദിക്കാം. ഡിഡി സ്‌പോർട്‌സാണ് ഇന്ത്യയിൽ മത്സരം പ്രദർശിപ്പിക്കുന്ന ടെലിവിഷൻ ചാനൽ. ജിയോ സിനിമ, ഫാൻകോഡ് എന്നിവ വഴിയും കളി കാണാൻ കഴിയും.

ലോക പ്രശസ്ത സാഹിത്യകാരൻ മിലാൻ കുന്ദേര അന്തരിച്ചു

ലോക പ്രശസ്ത സാഹിത്യകാരൻ മിലാൻ കുന്ദേര (94) അന്തരിച്ചു. ദി അൺബെറയറബിൾ ലൈറ്റ്നെസ് ഓഫ് ബീയിങ്, ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ് ദി ജോക്ക് തുടങ്ങിയവയാണ് പ്രശസ്ത കൃതികൾ. 1979ൽ ചെക്ക് പൌരത്വം നിഷേധിച്ചതോടെ ഫ്രാൻസില്‍ അഭയം തേടുകയായിരുന്നു. തുടർന്ന് 2019ൽ ചെക്ക് സർക്കാർ മിലൻ കുന്ദേരയെ നേരിട്ട് കണ്ട് പൗരത്വം നൽകി.

മറവിയ്ക്കെതിരായ ഓര്‍മയുടെ സമരമാണ് അധികാരത്തിനെതിരായ മനുഷ്യന്റെ ചെറുത്തുനില്‍പ്പ് എന്ന് കുന്ദേരയുടെ ലാഫ്റ്റര്‍ ആന്‍ഡ് ഫോര്‍ഗെറ്റിങ് എന്ന നോവലിലെ വാക്യം വ്യാപകമായി ഉദ്ധരിക്കപ്പെട്ട ഒന്നാണ്.

കുടുംബത്തിലെ എല്ലാവര്‍ക്കും ഒരേ ജനന തിയതി; ഗിന്നസ് റെക്കോഡുമായി പാക് കുടുംബം

ഒരേ ജനന തിയതിയുമായി ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ആമിര്‍ അലിയുടെ കുടുംബം. പാകിസ്താനിലെ ലാർക്കാനയിൽ നിന്നുള്ള മാംഗി കുടുംബത്തിലാണ് ഈ കൗതുകം.ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്ക്സ് തന്നെയാണ് ഈ അത്ഭുതകരമായ കഥ പങ്കുവെച്ചിരിക്കുന്നത്.

ആമിർ അലി, ഭാര്യ ഖുദേജയും ഏഴ് മക്കളും അടങ്ങുന്നതാണ് അലിയുടെ കുടുംബം. 7 കുട്ടികളിൽ നാല്‌ പേർ ഇരട്ടകൾ. എല്ലാവരുടെയും പ്രായം 19 നും 30 നും ഇടയിലാണ്. എല്ലാവരുടെയും ജന്മദിനം ആഗസ്ത് 1 ആണ്. 1991 ആഗസ്ത് ഒന്നിനാണ് അലിയും ഖുദേജയുടെയും വിവാഹ വാർഷികം എന്നതാണ് മറ്റൊരു അത്ഭുതം.

TAGS :

Next Story