Quantcast

കരിയർ അവസാനിപ്പിച്ച് സാനിയ, ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി 'കിങ് ഓഫ് കൊത്ത', ജിമിന്റെ സോളോ ആൽബം ടീസർ; ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്‌സ് അറിയാം

ഇന്ത്യയുടെ ഇതിഹാസ ടെന്നീസ് താരം സാനിയ മിർസ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചു. നേരത്തെ തന്നെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന താരം ദുബൈയിൽ ഡ്യൂട്ടി ഫ്രീ ചാമ്പ്യൻഷിപ്പിൽ ഒന്നാം റൗണ്ടിൽ തന്നെ തോറ്റ് പുറത്താവുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-02-21 18:38:06.0

Published:

21 Feb 2023 6:34 PM GMT

കരിയർ അവസാനിപ്പിച്ച് സാനിയ, ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി കിങ് ഓഫ് കൊത്ത, ജിമിന്റെ സോളോ ആൽബം ടീസർ; ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്‌സ് അറിയാം
X

കരിയർ അവസാനിപ്പിച്ച് സാനിയ, ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി കിങ്ഓഫ് കൊത്ത, ലിവർപൂൾ വിൽക്കുന്നില്ലെന്ന് ഉടമകൾ ജിമിന്റെ സോളോ അൽബം റിലീസ് പ്രഖ്യാപിച്ചു. ഇന്ന് ട്വിറ്ററിൽ ട്രെൻഡിങ്ങായ വിഷയങ്ങൾ അവ ചുരുക്കത്തിൽ അറിയാം.

കരിയർ അവസാനിപ്പിച്ച് സാനിയ

ഇന്ത്യയുടെ ഇതിഹാസ ടെന്നീസ് താരം സാനിയ മിർസ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചു. നേരത്തെ തന്നെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന താരം ദുബൈയിൽ ഡ്യൂട്ടി ഫ്രീ ചാമ്പ്യൻഷിപ്പിൽ ഒന്നാം റൗണ്ടിൽ തന്നെ തോറ്റ് പുറത്താവുകയായിരുന്നു. അമേരിക്കൻ താരം മാഡിസൺ കെയ്‌സിനൊപ്പം കളിച്ച സാനിയ റഷ്യൻ സഖ്യത്തോടാണ് പരാജയപ്പെട്ടത്. ഒരു മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ 4-6, 0-6 എന്ന സ്‌കോറിനാണ് സാനിയ സഖ്യം തോറ്റ് പുറത്തായത്.

ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി 'കിങ് ഓഫ് കൊത്ത'

ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'കിങ് ഓഫ് കൊത്ത'. ദുൽഖർ അരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ കിങ് ഓഫ് കൊത്തയുടെ 95 ദിവസത്തെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. തമിഴ്നാട്ടിലെ കാരൈക്കുടിയിലെ ഷൂട്ടിങ് പൂർത്തിയായ വിവരം ദുൽഖർ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ലിവർപൂൾ വിൽക്കുന്നില്ലെന്ന് ഉടമകൾ

ലിവർപൂളിനെ വിൽക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറി ക്ലബ് ഉടമകൾ. ക്ലബിനെ വിൽക്കാൻ പദ്ധതിയില്ലെന്ന് ക്ലബിന്റെ പ്രധാന ഉടമകളിൽ ഒരാളായ യു.എസ് നിക്ഷേപകൻ ജോൺ ഹെന്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിക്ഷേപകർക്കായുള്ള അന്വേഷണം തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.ലിവർപൂൾ ഉടമകളായ ഹെന്റിയുടെ ഫെൻവേ സ്പോർട്സ് ഗ്രൂപ്പ്(എഫ്.എസ്.ജി) കഴിഞ്ഞ നവംബറിൽ നിക്ഷേപകരെ ക്ഷണിച്ച് പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. മികച്ച ഓഫർ ലഭിക്കുകയാണെങ്കിൽ വിൽപനയും ആലോചിക്കുന്നുണ്ടെന്നും എഫ്.എസ്.ജി സൂചിപ്പിച്ചിരുന്നു. ഗ്രൂപ്പ് ചെയർമാൻ ടോം വെർണർ ഇക്കാര്യം പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, ക്ലബ് വിൽക്കാനുള്ള നീക്കം ഉപേക്ഷിച്ചതായാണ് ഹെന്റിയുടെ വിശദീകരണം വ്യക്തമാക്കുന്നത്.

വിദേശ പിച്ചിൽ പുലിയാണോ രാഹുൽ?

മോശം ഫോം തുടരുന്ന കെ.എൽ രാഹുലിനെ വിടാതെ മുൻ ഇന്ത്യൻ താരം വെങ്കിടേഷ് പ്രസാദ്. കണക്കുകൾ നിരത്തിയാണ് വെങ്കിടേഷിന്റെ പുതിയ വിമർശനം. താരത്തെ പിന്തുണച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമയും കോച്ച് രാഹുൽ ദ്രാവിഡും രംഗത്തെത്തിയിരുന്നു. വിദേശപിച്ചുകളിൽ രാഹുലിന്റെ മികച്ച പ്രകടനം ചൂണ്ടിക്കാട്ടിയാണ് ദ്രാവിഡ് പിന്തുണ തുടരുമെന്ന് വ്യക്തമാക്കിയത്.എന്നാൽ, രാഹുലിന്റെ വിദേശത്തെ ടെസ്റ്റ് റെക്കോർഡ് അത്ര മികച്ചതൊന്നുമല്ലെന്നാണ് വെങ്കിടേഷ് പ്രസാദ് വ്യക്തമാക്കിയത്. വിദേശത്ത് രാഹുലിന് മികച്ച ടെസ്റ്റ് റെക്കോർഡുണ്ടെന്നൊരു അഭിപ്രായമുണ്ട്. എന്നാൽ, കണക്കുകൾ പറയുന്നത് മറ്റൊന്നാണെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്ത് 56 ഇന്നിങ്സുകളിൽനിന്ന് താരത്തിന്റെ ശരാശരി 30 മാത്രമാണെന്നും വെങ്കിടേഷ് പ്രസാദ് ചൂണ്ടിക്കാട്ടി.

ജിമിന്റെ സോളോ ആൽബം ടീസർ

ബിടിഎസ് അംഗമായ ജിമിൻ തന്റെ ആദ്യത്തെ സോളോ ആൽബത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു 'ഫേസ്' എന്ന് പേരിട്ടിരിക്കുന്ന ആൽബത്തിന്റെ ടീസർ പുറത്തിറക്കി.കറുത്ത സമുദ്രത്തിലേക്ക് ഒരു തുള്ളി വെള്ളം വീണു അലകൾ സൃഷ്ടിച്ചുകൊണ്ടാണ് ടീസർ ആരംഭിക്കുന്നത്.

'ഭീകരർ ഇവിടെ സ്വതന്ത്രരായി വിഹരിക്കുന്നു'- ജാവേദ് അക്തർ

പാകിസ്താനെതിരെ വിമർശനവുമായി എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തർ. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ കുറ്റവാളികൾ ഇപ്പോഴും പാകിസ്താനിൽ സ്വതന്ത്രമായി വിഹരിക്കുകയാണെന്ന് ജാവേദ് അക്തർ പറഞ്ഞു. ലാഹോറിലെ ഫായിസ് ഫിലിം ഫെസ്റ്റിവലിൽ അതിഥിയായി പങ്കെടുക്കവേയാണ് ജാവേദ് അക്തറിന്റെ പരാമർശം.


ആയിരം കോടികിലുക്കത്തിൽ പത്താൻ

ഷാറൂഖ് ഖാനെ നായാകനാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് പഠാൻ. ഏറെ വിവാദങ്ങൾക്കൊടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം വൻ വിജയമാണ് നേടിയത്. നാല് വർഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡിന്റെ കിംഗ് ഖാൻ വെള്ളിത്തിരയിലെത്തിയ ചിത്രം ഹിന്ദി സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണ് നേടിയത്. ഇപ്പോഴിതാ ആയിരം കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. 250 കോടി ചിലവിൽ ഒരുക്കിയ ചിത്രം, റിലീസ് ചെയ്ത 27 ദിവസം കൊണ്ടാണ് ചരിത്ര നേട്ടം കൈവരിച്ചത്.

രാജസ്ഥാൻ പൊലീസിനെതിരെ കേസെടുത്ത് ഹരിയാന

ഭരത്പുരിൽ കാലിക്കടത്ത് ആരോപിച്ച് രണ്ടു മുസ്‌ലിം യുവാക്കളെ ചുട്ടുകൊന്ന സംഭവത്തിൽ പ്രതിയെ അന്വേഷിച്ചെത്തിയ രാജസ്ഥാൻ പൊലീസിനെതിരെ കേസെടുത്ത് ഹരിയാന പൊലീസ്. പ്രതികളിലൊരാളായ ശ്രീകാന്ത് പണ്ഡിറ്റിന്റെ മാതാവിന്റെ പരാതിയിലാണ് രാജസ്ഥാൻ പൊലീസിലെ ഉദ്യോഗസ്ഥർക്കെതിരെ നുഹ് ജില്ലയിലെ നാജിന പൊലീസ് സ്റ്റേഷനിൽ കേസെടുത്തത്.

ഇന്ദിരാഗാന്ധി തന്റെ പിതാവിനെ കേന്ദ്ര സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി : ജയശങ്കർ

ഇന്ദിരാഗാന്ധി തന്റെ പിതാവ് ഡോ. കെ. സുബ്രഹ്‌മണ്യത്തെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. 1980-ൽ അധികാരത്തിൽ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് ഇന്ദിര അദ്ദേഹത്തെ നീക്കിയത്. പിന്നീട് രാജീവ് ഗാന്ധിയുടെ കാലത്ത് അദ്ദേഹത്തെ മറികടന്ന് അദ്ദേഹത്തേക്കാൾ ജൂനിയറായ ഒരാൾ ക്യാബിനറ്റ് സെക്രട്ടറിയായി. വിദേശ സർവീസിൽ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് പറയവെയാണ് ജയശങ്കർ ഇത് പറഞ്ഞത്.


TAGS :

Next Story