Quantcast

'ബി.ജെ.പിയെ ഓടിക്കൂ, പെൺമക്കളെ രക്ഷിക്കൂ'; 'ചന്ദ്രശേഖർ ആസാദിനെ വിട്ടയക്കൂ'...; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ...

കോൺഗ്രസ് വിൽ വിൻ 150 എന്ന ഹാഷ്ടാഗിൽ കർണാടകയിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ട്വിറ്റർ കാമ്പയിൻ നടത്തുന്നു

MediaOne Logo

Web Desk

  • Published:

    27 April 2023 2:42 PM GMT

Todays Twitter Trending
X
ന്യൂഡൽഹി: മധ്യപ്രദേശിൽ പ്രതിശ്രുത വധുക്കളെ ഗർഭപരിശോധന നടത്തിയതിനെ തുടർന്ന് കോൺഗ്രസ് പ്രൊഫൈലുകൾ നടത്തുന്ന 'ബി.ജെ.പിയെ ഓടിക്കൂ, പെൺമക്കളെ രക്ഷിക്കൂ', ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെ ഉത്തർ പ്രദേശ് സർക്കാർ പിടികൂടിയതിനെ തുടർന്നുള്ള 'ചന്ദ്രശേഖർ ആസാദിനെ വിട്ടയക്കൂ', കോൺഗ്രസ് വിൽ വിൻ 150 , ജിയോ സിനിമ, മഹീന്ദ്ര എസ്.യു.വി2023 , തുടങ്ങിയവയാണ് ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ.

മധ്യപ്രദേശിൽ ബി.ജെ.പി സർക്കാർ നടത്തുന്ന സമൂഹവിവാഹത്തിനു മുന്നോടിയായി യുവതികളെ നിർബന്ധിത ഗർഭ പരിശോധനക്ക് വിധേയമാക്കിയത് വിവാദത്തിലായിരുന്നു. മുഖ്യമന്ത്രി കന്യാ വിവാഹം/നിക്കാഹ് യോജനയ്ക്ക് കീഴിലുള്ള സമൂഹവിവാഹം ഡിൻഡോറിയിലെ ഗദ്സരായ് ഏരിയയിലാണ് നടന്നത്.

219 പെൺകുട്ടികളിൽ അഞ്ചുപേരുടെ പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്ന് ശനിയാഴ്ച ഇവരുടെ വിവാഹം നടന്നില്ല. ആരാണ് പരിശോധനയ്ക്ക് ഉത്തരവിട്ടതെന്ന് കോൺഗ്രസ് ചോദിച്ചു. സംഭവത്തിൽ ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കമൽനാഥ് ദേശീയ വനിതാ കമ്മീഷന് കത്തയച്ചു.

മധ്യപ്രദേശിൽ പെൺകുട്ടികൾ സുരക്ഷിതരല്ലെന്നും ബലാത്സംഗം വർധിച്ചുവരികയാണെന്നും കമൽ നാഥ് ട്വിറ്ററിൽ കുറിച്ചു. പെൺകുട്ടികൾക്ക് സുരക്ഷിതമില്ലാത്തത് സംസ്ഥാനത്തെ വലിയ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.

'ചന്ദ്രശേഖർ ആസാദിനെ വിട്ടയക്കൂ'

യു.പിയിലെ ആഗ്രയിൽ നടക്കുന്ന പരിപാടിക്കായി പോകുമ്പോഴാണ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് പിടികൂടിയത്. ഇതിനെ തുടർന്നാണ് ഭീം ആർമി പ്രവർത്തകർ ട്വിറ്ററിൽ കാമ്പയിൻ തുടങ്ങിയത്.

ജിയോ സിനിമ

പ്രമുഖ രാജ്യാന്തര ചലച്ചിത്ര നിർമാണ കമ്പനിയായ വാർണർ ബ്രദേഴ്സുമായി കരാറൊപ്പിട്ട് ജിയോ സിനിമ. ഇനി മുതൽ വാർണർ ബ്രദേഴ്സിന്റെയും എച്ച്ബിഒയുടേയും മാകസ് ഒറിജിനലിന്റെയും ഉള്ളടക്കങ്ങൾ ജിയോ സിനിമയിലൂടെയായിരിക്കും സ്ട്രീം ചെയ്യുക. ഹാരിപോട്ടർ, ഗെയിം ഓഫ് ത്രോൺസ്, ലോർഡ് ഓഫ് ദി റിംഗ്സ് തുടങ്ങി ശ്രദ്ധേയമായ നിരവധി സിനിമകളും സീരീസുകളും ജിയോ സിനിമയിൽ സ്ട്രീം ചെയ്യും.ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ സട്രീം ചെയ്ത ഇത്തരം ഉള്ളടക്കങ്ങൾ ഈ മാസം 31ന് നീക്കം ചെയതേക്കും. ആമസോൺ പ്രൈമിലും വാർണർ ബ്രദേഴ്സിന്റെ ചില ഉള്ളടക്കങ്ങൾ ഉണ്ടായിരുന്നു. ഇതും നീക്കം ചെയ്തേക്കും.

ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ സട്രീം ചെയ്ത ഇത്തരം ഉള്ളടക്കങ്ങൾ ഈ മാസം 31ന് നീക്കം ചെയതേക്കും. ആമസോൺ പ്രൈമിലും വാർണർ ബ്രദേഴ്സിന്റെ ചില ഉള്ളടക്കങ്ങൾ ഉണ്ടായിരുന്നു. ഇതും നീക്കം ചെയ്തേക്കും.

മഹീന്ദ്ര എസ്.യു.വി

2023 സാമ്പത്തിക വർഷത്തിൽ ബൊലേറോയുടെ വിൽപ്പനയിൽ വൻ റെക്കോർഡ് നേടിയതായാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നത്. ഒരു ലക്ഷം വാഹനങ്ങൾ വിറ്റുപോയതായി കമ്പനി വ്യക്തമാക്കു. 2000 ത്തിൽ പുറത്തിറക്കിയ മോഡലിന്റെ 14 ലക്ഷം യൂണിറ്റുകൾ വിറ്റതായും അറിയിക്കുന്നു. 2021 മധ്യത്തിൽ ഇറക്കിയ ബൊലേറോ നിയോ വിൽപ്പനയിൽ വർധനവുണ്ടാക്കിയെന്നും അധികൃതർ പറഞ്ഞു.

കോൺഗ്രസ് വിൽ വിൻ 150

കോൺഗ്രസ് വിൽ വിൻ 150 എന്ന ഹാഷ്ടാഗിൽ കർണാടകയിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ട്വിറ്റർ കാമ്പയിൻ നടത്തുന്നുണ്ട്. 224 അംഗ കർണാടക നിയമസഭയുടെ കാലാവധി മെയ് 24 ന് അവസാനിക്കും. കർണാടകയിൽ മെയ് 10 ന് വോട്ടെടുപ്പും മെയ് 13 ന് വോട്ടെണ്ണലും നടക്കും.

Today's Twitter Trending

TAGS :

Next Story