Quantcast

തക്കാളി കിലോയ്ക്ക് 140! വിലക്കയറ്റത്തിൽ പൊള്ളി രാജ്യതലസ്ഥാനം

ഏഷ്യയിലെ ഏറ്റവും വലിയ പഴം-പച്ചക്കറി മാർക്കറ്റുകളിലൊന്നായ ഡൽഹിയിലെ ആസാദ്പൂർ മന്ദിയിൽ നിലവാരം കുറഞ്ഞ തക്കാളി ലഭിക്കണമെങ്കിൽ തന്നെ കിലോയ്ക്ക് 60 രൂപ നൽകണം

MediaOne Logo

Web Desk

  • Published:

    3 July 2023 4:13 PM GMT

Tomato prices surge up to Rs 140/kg in Delhi-NCR, Tomato prices surge, Tomato price hike, Tomato
X

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് തക്കാളിക്കു തീവില. കിലോയ്ക്ക് 140 രൂപ വരെ വില കുതിച്ചുയർന്നിട്ടുണ്ട്. തക്കാളിയുടെ നിലവാരത്തിനും ഇനത്തിനും അനുസരിച്ച് വിലയിൽ മാറ്റമുണ്ട്. എന്നാലും, നൂറിനടുത്താണ് പലയിടത്തും തക്കാളിവില.

ഓൺലൈൻ വിതരണക്കാരായ ഒടിപൈ നൽകുന്ന ഹൈബ്രിഡ് തക്കാളിക്ക് 140 രൂപയാണ് വില. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പഴം-പച്ചക്കറി മാർക്കറ്റുകളിലൊന്നായ ഡൽഹിയിലെ ആസാദ്പൂർ മന്ദിയിൽ ഏറ്റവും നിലവാരം കുറഞ്ഞ തക്കാളി ലഭിക്കണമെങ്കിൽ 60 രൂപ നൽകണം. കൂടിയ വില 120 രൂപയുമാണ്.

രാജ്യത്തെ പ്രധാന തക്കാളിക്കൃഷി കേന്ദ്രങ്ങളിൽ ഉൽപാദനം കുറഞ്ഞതാണ് പിടിവിട്ട വിലക്കയറ്റത്തിനു കാരണമെന്ന് ആസാദ്പൂർ ടൊമാറ്റോ അസോസിയേഷൻ പ്രസിഡന്റ് അശോക് കൗശിക് പറഞ്ഞു. കനത്ത മഴയാണ് തക്കാളിക്കൃഷിക്ക് തിരിച്ചടിയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അയൽസംസ്ഥാനങ്ങളായ ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് ഡൽഹിയിലേക്ക് പ്രധാനമായും തക്കാളി എത്തുന്നത്. ഇവിടങ്ങളിലെല്ലാം കനത്ത മഴയെത്തുടർന്ന് തക്കാളിക്കൃഷിക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്. നിലവിൽ ഹിമാചൽപ്രദേശിൽനിന്നു മാത്രമാണ് ഡൽഹി-എൻ.സി.ആർ മേഖലയിലേക്ക് തക്കാളി എത്തുന്നത്.

Summary: Tomato prices surge up to Rs 140/kg in Delhi-NCR

TAGS :

Next Story