Quantcast

മധ്യപ്രദേശില്‍ ട്രയിനില്‍ തീപിടിത്തം

ജനറേറ്റര്‍ കാറില്‍ രാവിലെ ഏഴ് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് റെയില്‍വേ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-04-23 06:45:18.0

Published:

23 April 2023 11:52 AM IST

Train Fire at MadyaPradesh
X

മധ്യപ്രദേശില്‍ ട്രെയ്‌നിലെ ബോഗികള്‍ക്ക് തീപിടിച്ചപ്പോള്‍

രത്‌ലം: മധ്യപ്രദേശില്‍ ട്രെയിന് തീപിടിച്ചു. രത്ലാം - ഡോ അംബേദ്കര്‍ നഗര്‍ ഡെമു ട്രെയിനിലാണ് തീപിടിത്തമുണ്ടായത്.

ജനറേറ്റര്‍ കാറില്‍ രാവിലെ ഏഴ് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് റെയില്‍വേ അറിയിച്ചു.

രത്‌ലമില്‍ നിന്നും 30 കിലോമീറ്റര്‍ ദൂരയുള്ള പ്രീതം നഗര്‍ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് രണ്ട് ബോഗികള്‍ക്ക് തീ പിടിച്ചതെന്ന് വെസ്റ്റേണ്‍ റെയില്‍വേ രത്‌ലം ഡിവിഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഖേംരാജ് മീണ പറഞ്ഞു.

തീ നിയന്ത്രണവിധേയമായി കഴിഞ്ഞെന്നും ഒരു പരിധിവരെ അണക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിനാല്‍ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഉന്നത ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തെത്താന്‍ തുടങ്ങിയിട്ടുണ്ട്. തീപിടിത്തം മറ്റ് ട്രെയിനുകളെയോ റൂട്ടുകളെയോ ബാധിക്കില്ലെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

TAGS :

Next Story