Quantcast

ജമ്മുവിൽ ഇരട്ട സ്‌ഫോടനം; ആറ് പേർക്ക് പരിക്ക്

രാഹുൽഗാന്ധിയുടെ ഭാരത്‌ജോഡോ യാത്ര ജമ്മുവിലൂടെ കടന്നുപോകുന്ന സമയത്താണ് സംഭവം

MediaOne Logo

Web Desk

  • Updated:

    2023-01-21 07:25:54.0

Published:

21 Jan 2023 7:22 AM GMT

twin blasts jammu, jammus narwal district
X

ജമ്മുകശ്മീർ: ജമ്മു നർവാളിൽ ഇരട്ട സ്‌ഫോടനം. ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര ജമ്മുവിലൂടെ കടന്നുപോകുന്ന സമയത്താണ് സ്ഫോടനം നടന്നത്.

കരസേനയുടെ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റതായി ജമ്മു സോൺ എഡിജിപി മുകേഷ് സിങ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പൊലീസ് പറയുന്നത്.

നർവാളിലെ ട്രാൻസ്പോർട്ട് നഗറിലെ ഏഴാം നമ്പർ യാർഡിലാണ് സ്ഫോടനം നടന്നത്. എങ്ങനെയുള്ള സ്‌ഫോടനമാണ് നടന്നതെന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.


കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ മുൻനിയമസഭാംഗത്തിന്റെ വീട്ടിൽ സ്‌ഫോടനം നടന്നിരുന്നു.വെള്ളിയാഴ്ച രാത്രി നടന്ന സ്‌ഫോടനത്തിൽ കുടുംബാംഗങ്ങൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.




TAGS :

Next Story