Quantcast

കോൺഗ്രസ് പ്രവർത്തക സമിതി, വിജയകൊടി പാറിച്ച് ചുവപ്പൻ പട, ഉലകനായകൻ്റെ പേസും പടം; Twitter Trendings

കേന്ദ്രസർക്കാർ എല്ലാ മേഖലയിലും പരാജയമാണെന്ന് മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് പ്രവർത്തക സമിതിയിൽ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-09-16 16:54:02.0

Published:

16 Sep 2023 4:45 PM GMT

കോൺഗ്രസ് പ്രവർത്തക സമിതി, വിജയകൊടി പാറിച്ച് ചുവപ്പൻ പട, ഉലകനായകൻ്റെ പേസും പടം; Twitter Trendings
X

കോൺഗ്രസ് പ്രവർത്തക സമിതിക്ക് തുടക്കമായി

നിയസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ വിജയിക്കാനുള്ള തന്ത്രങ്ങൾ ആലോചിക്കാൻ ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി ഹൈദരാബാദിൽ ആരംഭിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പതാക ഉയർത്തി.

ആമുഖ പ്രസംഗത്തിൽ മല്ലികാർജുൻ ഖാർഗെ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു. രാജ്യത്തെ പ്രധാന പ്രശ്നങ്ങളെ പൊള്ളയായ മുദ്രാവാക്യങ്ങൾ കൊണ്ട് മൂടാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ഖാര്‌ഗെ പറഞ്ഞു. എല്ലാ മേഖലയിലും സർക്കാർ പരാജയമാണ്. വർഗീയതയെ തടുക്കുന്ന കാര്യത്തിലും പരാജയമാണ്. മണിപ്പൂരിലെ തീ ഹരിയാനയിലെ നൂഹ് വരെ എത്തിക്കുകയാണ് സർക്കാർ ചെയ്തത്.

ചൈനീസ് കടന്നു കയറ്റം കേന്ദ്രസർക്കാറിന്റെ അശ്രദ്ധമൂലമാണ്. രാജ്യത്ത് തൊഴില്ലാഴ്മ രൂക്ഷമാണ്. രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതി അതീവ അപകടാവസ്ഥയിലാണ്. അതുകൊണ്ട് തന്നെ രാജ്യം മോദി സർക്കാരിൽ നിന്ന് രക്ഷ തേടുന്ന സാഹചര്യമാണുള്ളത്. ഇത് തിരിച്ചറിഞ്ഞു കൊണ്ട് വളരെ ശക്തമായ നയപരിപാടികളിലൂടെ വരുന്ന തരഞ്ഞെടുപ്പുകളെ നേരിടണമെന്ന് ഖാർഗെ പറഞ്ഞു.

സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, എകെ ആന്റണി, ശശി തരൂർ, രമേശ് ചെന്നിത്തല ഉൾപ്പെടെ പ്രധാനപ്പെട്ട എല്ലാ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

വിജയകൊടി പാറിച്ച് ചുവപ്പൻ പട

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആവേശപ്പോരാട്ടത്തിൽ വോൾവ്‌സിനെതിരെ ഒന്നിനെതിരെ മുന്ന് ഗോളുകൾക്ക് ലിവർപൂർ വിജയിച്ചു. ആദ്യപകുതിയിൽ വോൾവ്‌സ് ഒരു ഗോൾ നേടി മുന്നിട്ടപ്പോൾ രണ്ടാം പകുതിയിൽ ചുവപ്പൻ പട മുന്ന് ഗോളുകൾ തിരിച്ചടിക്കുകയായിരുന്നു. കോഡി ഗാക്‌പോ, ആൻഡ്രൂ റോബേർട്‌സൺ, ഹാർവി എലിയറ്റ് എന്നിവരാണ് ലിവർ പൂളിന് വേണ്ടി വലകുലുക്കിയത്. ഇതോടെ 13 പോയിന്റുമായി ലീഗിൽ ലിവർപൂൾ ഒന്നാം സ്ഥാനത്താണ്. അതേസമയം മുന്ന് പോയിന്റുമായി 15-ാം സ്ഥാനത്താണ്.

ഉലകനായകൻ്റെ പേസും പടം റീ റിലീസിനൊരുങ്ങുന്നു

ഉലകനായകൻ കമൽ ഹാസന്റെ പേസും പടം ചിത്രം റീ റിലീസിനൊരുങ്ങുന്നു. കമൽ ഹാസന്റെ നിർമാണ കമ്പനിയായ രാജ് കമൽ ഇന്റർ നാഷ്ണലാണ് ഇക്കാര്യം അറിയിച്ചത്. ഈ വാർത്ത പുറത്തു വന്നതോടെ വളരെയധികം പ്രതീക്ഷയിലാണ് ആരാധകർ. സിംഗീതം ശ്രീനിവാസ റാവുവാണ് ചിത്രമൊരുക്കിയത്. നിരവധി ഭാഷകളിലേക്ക് ചിത്രം മൊഴി മാറ്റിയിട്ടുണ്ട്. ഹിന്ദിയിൽ പുഷ്പക് എന്നും കന്നഡയിൽ പുഷ്പക വിമാന എന്നും തെലുങ്കിൽ പുഷ്പക വിമാനം എന്നുമാണ് ചിത്രത്തിന്റെ പേര്. സാമിർ ഖഖർ, അമല, ടിനു ആനന്ദ്, പ്രതാപ് പോത്തൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമാ പ്രേമികളും നിരുപകരും ഒരു പോലെ എറ്റെടുത്ത് സിനിമയാണ് പേസും പടം. ക്രൈം, റൊമാൻസ്, സോഷ്യൽ ഇഷ്യു എന്നിങ്ങനെ വിവിധ തലങ്ങൾ എന്റർടൈനിങ്ങായാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇതിന് മുമ്പ് കമൽ ഹാസൻ ഗൗതം മേനോൻ ചിത്രം വേട്ടയാടു വിളയാട് റീ റീലീസ് ചെയ്തിരുന്നു.

ഗെയിം ചേഞ്ചറിലെ ഗാനം ലീക്കായി

രാംചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത ചിത്രമായ ഗെയിം ചേഞ്ചറിലെ ഒരു ഗാനം ലീക്കായി. എകദേശം 15 കോടിയോളം ബഡ്ജറ്റ് വരുന്ന ഗാനരംഗങ്ങളാണ് ലീക്കായത്. ഏതായാലും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതി രെ നിർമാതാക്കളായ ശ്രീ വെങ്കിടേശ്വര ക്രിയേഷൻ പൊലീസിൽ പരാതി നൽകുകയും ഐ.പി.സി 66(C) പ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ശങ്കറിന്റെ ആദ്യ തെലുങ്ക ചിത്രമായ ഗെയിം ചേഞ്ചറിന്റെ രചന കാര്ത്തിക് സുബ്രരാജാണ് നിർവഹിച്ചത്. ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ് ഗെയിം ചേഞ്ചർ. കിയാര അദ്വാനി, അഞ്ചലി, എസ്.ജെ സൂര്യ, ജയറാം സുനിൽ, ശ്രീകാന്ത്, സമുദ്രകനി, നാസർ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

ആവേശമായി മാർക്ക് ആൻ്റണി

വിശാലിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയത് ചിത്രമായ മാർക്ക് ആന്റണി മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. വിശാലിന്റെ തിരിച്ചു വരവെന്നാണ് പലരും ചിത്രത്തെ വിലയിരുത്തുന്നത്. അതേസമയം ചിത്രത്തിൽ പ്രതിനായകനായെത്തിയ എസ്.ജെ സുര്യക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നായകസ്ഥാനത്ത് വിശാലിന്റെ മാർക്കും ആന്റണി ആണെങ്കിലും സിനിമയിൽ നിറഞ്ഞാടുന്നത് എസ്.ജെ. സൂര്യയുടെ ജാക്കി പാണ്ഡ്യനും മദൻ പാണ്ഡ്യനുമാണ്. കോമഡിയും മാസും സ്റ്റെലും നെഗറ്റീവ്, പോസിറ്റീവ് ഷേഡുകളുമെല്ലാം എസ്.ജെ സൂര്യ അതിഗംഭീരമാക്കിയിട്ടുണ്ട്.

കഥാപാത്രങ്ങൾക്കും സെറ്റിനും സന്ദർഭങ്ങൾക്കുമെല്ലാം ഒരു തിയറ്ററിക്കൽ അപ്പിയറൻസിനും പെർഫോമൻസിനും വേദി നൽകിയാണ് സംവിധായകൻ മാർക്ക് ആന്റണി ഒരുക്കിയത്. രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലായി നടക്കുന്ന കഥയെ സുന്ദരമായി വരച്ചുവെക്കാൻ ചിത്രത്തിന്റെ ക്യാമറക്കും ആർട്ടിനും കഴിഞ്ഞിട്ടുണ്ട്.

നാണക്കേടിൻ്റെ റെക്കോഡുമായി ആദം സാംപ

ഏകദിന ക്രിക്കറ്റിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ നാണക്കേടിന്റെ റെക്കോർഡിന് ഇനി ഒരവകാശി കൂടി. ദക്ഷിണാഫ്രികക്കെതിരായ മത്സരത്തിൽ ആസ്ത്രേലിയൻ സ്പിന്നർ ആദം സാംപ 10 ഓവറിൽ ഒരു വിക്കറ്റ് പോലും നേടാതെ വഴങ്ങിയത് 113 റൺസാണ്! 2006 ൽ ദക്ഷിണാഫ്രിക്കക്കെതിരെ ആസ്ത്രേലിയൻ താരം മിക്ക് ലെവിസ് കുറിച്ച നാണക്കേടിൻറെ റെക്കോർഡിനൊപ്പമാണ് സാംപയെത്തിയത്. ഒരു വിക്കറ്റ് പോലും നേടാതെ ലെവിസും 113 റൺസാണ് അന്ന് ജൊഹാനസ്ബർഗിൽ വഴങ്ങിയത്.

സെഞ്ചുറി നേടിയ ഹെൻഡ്രിച്ച് ക്ലാസന്റേയും അർധ സെഞ്ച്വറികളുമായി കളം നിറഞ്ഞ ഡേവിഡ് മില്ലറുടേയും വാൻഡർ ഡസന്റേയും മികവിൽ കൂറ്റൻ സ്‌കോറാണ് ദക്ഷിണാഫ്രിക്ക ഓസീസിന് മുന്നിൽ പടുത്തുയർത്തിയത്. നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക 416 റൺസ് അടിച്ചെടുത്തു.

TAGS :

Next Story