Quantcast

രാജസ്ഥാനിലെ കോൺഗ്രസ് ഗ്യാരൻ്റി, ഉലകനായകന് 69-ാം പിറന്നാൾ മധുരം; ട്വിറ്റർ ട്രെൻഡിംഗ്സ്

ഏഴ് പദ്ധതികൾ പ്രഖ്യാപിച്ചു കൊണ്ടുള്ള രാജസ്ഥാൻ കോൺഗ്രസിൻ്റെ 'ഗ്യാരൻ്റി യാത്രക്ക്' തുടക്കമായി

MediaOne Logo

Web Desk

  • Updated:

    2023-11-07 17:08:23.0

Published:

7 Nov 2023 5:00 PM GMT

രാജസ്ഥാനിലെ കോൺഗ്രസ് ഗ്യാരൻ്റി, ഉലകനായകന് 69-ാം പിറന്നാൾ മധുരം; ട്വിറ്റർ ട്രെൻഡിംഗ്സ്
X

രാജസ്ഥാനിലെ കോൺഗ്രസ് ഗ്യാരൻ്റി

വരുന്ന തെരഞ്ഞെടുപ്പിൽ തങ്ങളെ വീണ്ടും തെരഞ്ഞെടുത്താൽ ഏഴുകാര്യങ്ങൾ വീട്ടുപടിക്കലെത്തിക്കാമെന്ന് പ്രഖ്യാപിച്ച് ഗ്യാരന്റി യാത്രയുമായി രാജസ്ഥാൻ കോൺഗ്രസ്. കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്ക് വർഷത്തിൽ 10,000 രുപ ഓണറേറിയം. ഒരു കുടുംബങ്ങൾക്ക് 500രുപ ഗ്യാസ് സബ്‌സിഡി. ഗവൺമെന്റ് കോളേജുകളിൽ പഠിക്കുന്ന ഒന്നാം വർഷ വിദ്യാർഥികൾക്ക് സൗജന്യ ലാപ്‌ടോപും ടാബ്‌ലെറ്റും, സൗജന്യ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം, ബയോ ഗ്യാസ് ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിന് കർഷകരിൽ നിന്നും കിലോക്ക് 2 രുപ നിരക്കിൽ ചാണകം വാങ്ങും. 15 ലക്ഷം രൂപയുടെ ദുരിതാശ്വാസ പാക്കേജ്, സർക്കാർ ജീവനക്കാർക്ക് മുമ്പുണ്ടായരുന്ന പെൻഷൻ പാക്കേജ് നിയപ്രകാരം തിരിച്ചുകൊണ്ടുവരും. ഇതെല്ലാമാണ് ഗ്യാരന്റി യാത്രയിലെ പ്രഖ്യാപനങ്ങൾ.

അതിരുവിടുന്ന ഡീപ്പ്ഫേക്ക്

ഡീപ്പ്‌ഫേക്ക് അവതരിപ്പിച്ചത് മുതൽ ഈ സംവിധാനം ദുരുപയോഗപ്പെടുമെന്ന് പലരും അഭിപ്രായപ്പെട്ടതാണ്. ഇപ്പോഴിതാ പല പ്രമുഖരുടെയും ഡീപ്പ് ഫേക്ക് ചെയ്ത പോൺ വീഡിയോകൾ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിൽ വളരെയധികം വാർത്തയായതാണ് നടി രശ്മിക മന്ദാനയുടെതായി പ്രചരിപ്പിച്ച ഡീപ്പ് ഫേക്ക് വീഡിയോ. ഈ സാഹചര്യത്തിൽക ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ നിർമിച്ച തെറ്റിദ്ധരിപ്പിക്കുന്ന ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് സോഷ്യൽ മീഡിയ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ് കേന്ദ്ര ഇലക്‌ട്രോണിക്‌സ്- ഐ.ടി മന്ത്രാലയം.

ഉലകനായകന് 69-ാം പിറന്നാൾ മധുരം

ഉലനായകന് ഇന്ന് 69-ാം പിറന്നാൾ. സിനിമാ സ്‌നേഹികൾക്ക് കമൽഹാസൻ വെറും ചലച്ചിത്ര താരം മാത്രമല്ല. സിനിമയിലെ ഏറെക്കുറെ എല്ലാ മേഖലയിലും കയ്യൊപ്പ് ചാർത്തിയാളാണ് കമൽഹാസൻ. സകലാകലാവല്ലഭന്റെ ജന്മദിനത്തിൽ ആശംസകളുടെ പ്രവാഹവുമായി ചലച്ചിത്ര പ്രവർത്തകരും മറ്റുപലതുറകളിലുള്ളവരും ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. നടനെന്നതിനുപരി സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭാശാലിയാണ് കമൽ ഹാസനെന്നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചത്. മതനിരപേക്ഷ, പുരോഗമനാശയങ്ങൾ മുറുകെപ്പിടിക്കുന്ന പൊതുപ്രവർത്തകൻ കൂടിയാണദ്ദേഹം. കലാമേഖലയിലെ സംഭാവനകൾക്കൊപ്പം ഈ സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തിന് ജനഹൃദയങ്ങളിൽ വലിയ ഇടം നൽകി. കേരളത്തെ സ്വന്തം നാടെന്ന നിലയിൽ കാണുന്ന കമൽ നാം കൈവരിച്ച സാമൂഹിക പുരോഗതിയിൽ അഭിമാനം കൊള്ളുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. പിറന്നാളാശംസകൾ കമൽ സർ എന്നാണ് മമ്മൂട്ടി ട്വീറ്റ് ചെയ്തത്. പിറന്നാളാശംസകൾ ഉലകനായകൻ കമൽഹാസൻ സർ എന്നാണ് ലോകേഷ് കനകരാജ് കുറിച്ചത്. സിനിമയുടെ ലോകപ്രതിഭാസത്തിന് പിറന്നാളാശംസകളെന്നാണ് രാജ് കമൽ ഇന്റർ നാഷ്ണൽ കുറിച്ചത്.

സംവരണം വർദ്ധിപ്പിക്കണമെന്ന് നിദീഷ് കുമാർ

എസ്.സി, എസ്.ടി, പിന്നോക്കക്കാർ എന്നിവരുടെ സംവരണം വർധിപ്പിക്കണമെന്ന് ബീഹാർ മുഖ്യമന്ത്രി നിദീഷ് കുമാർ. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് സംവരണം വർദ്ധിപ്പിക്കുന്നത്. അതേസമയം ഇ.ഡബ്യു.എസ് വിഭാഗത്തിനുള്ള 10 ശതമാനം സംവരണം വർദ്ധിപ്പിക്കുന്നില്ല. ജാതി സർവേ റിപ്പോർട്ട് നിയമസഭയിൽ വെച്ച ശേഷമായിരുന്നു നിധീഷ് കുമാറിന്റെ പ്രതികരണം. ഒ.ബി.സിയുടെ സംവരണം 50 ശതമനത്തിൽ നിന്ന് 65ലേക്കും എസ്.സി, എസ്.ടി എന്നിവരുടെ സംവരണം 17 ശതമാനത്തിൽ നിന്ന് 22 ശതമാനത്തിലേക്ക് ഉയർത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്.

കത്രീനയോട് മത്സരിക്കാൻ സിദ്ധാർഥില്ല

സിദ്ധാർഥ് മൽഹോത്ര ചിത്രം യോദ്ധയുടെ റിലീസ് ഡേറ്റ് പുറത്തിറങ്ങി. സിദ്ധാർഥ് സൈനികനായെത്തുന്ന ചിത്രത്തിൽ ദിഷ പടാനിയും റഷി ഖന്നയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാർച്ച് 15നാണ് ചിത്രം തിയേറ്ററിലെത്തുക. കത്രീന കൈഫ് ചിത്രം മേരി ക്രിസ്മസിനൊപ്പം ക്ലാഷ് റീലീസായി ചിത്രം എത്തുമെന്നാണ് നേരത്തെ വന്നിരുന്ന വാർത്തകൾ. ഡിസംബർ 8നാണ് മേരി ക്രിസ്മസ് തിയേറ്ററിലെത്തുന്നത്.

സ്റ്റാച്യു ഓഫ് ലിബർട്ടിക്ക് മുന്നിലെ സ്നേഹ പ്രതിരോധം

ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന് ആവശ്യം ലോകമെമ്പാടും ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇസ്രായേൽ നരഹത്യയിൽ പ്രതിഷേധിച്ച് ലോകവ്യാപകമായി പ്രകടനങ്ങൾ നടന്നുകൊണ്ടിരിക്കുകയുമാണ്. വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ജ്യൂയിഷ് വോയിസ് ഓഫ് പീസിൻറെ നേതൃത്വത്തിൽ നൂറുകണക്കിന് ജൂതൻമാർ ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. 'വെടിനിർത്തൽ വേണം', 'ലോകം മുഴുവൻ വീക്ഷിക്കുന്നു' എന്നെഴുതിയ വലിയ ബാനറുകളുമായി ആക്ടിവിസ്റ്റുകൾ പ്രതിമയുടെ പീഠത്തിൽ നിൽക്കുകയും ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

TAGS :

Next Story