Quantcast

രാജ്യത്ത് യു.എ.പി.എ കേസുകളിൽ വൻ വർധന

2022ൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് ജമ്മു കശ്മീരിലാണ്.

MediaOne Logo

Web Desk

  • Published:

    7 Dec 2023 2:52 AM GMT

UAPA cases saw a sharp rise: NCRB
X

ന്യൂഡൽഹി: യു.എ.പി.എ പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ വൻ വർധനയെന്ന് നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ. 2022ൽ 1005 കേസുകളാണ് യു.എ.പി.എ വകുപ്പ് പ്രകാരം ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് 17.9 ശതമാനം കൂടുതലാണിത്. 2021ൽ 814 കേസുകളും 2020ൽ 796 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.

2022ൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് ജമ്മു കശ്മീരിലാണ്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ 371 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മണിപ്പൂരിൽ 167 കേസുകളും അസമിലും യു.പിയിലും യഥാക്രമം 133, 101 കേസുകൾ വീതമാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. മുൻവർഷങ്ങളെ അപേക്ഷിച്ച് പഞ്ചാബിലും ഹരിയാനയിലും യു.എ.പി.എ കേസുകളിൽ വർധനയുണ്ടായിട്ടുണ്ട്. രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെട്ട 52 യു.എ.പി.എ കേസുകൾ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം, രാജ്യദ്രോഹ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ കുറവുണ്ടായിട്ടുണ്ട്. 2022ൽ 20 കേസുകൾ മാത്രമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്തത്. 2021ൽ 76 രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

TAGS :

Next Story