Quantcast

മുംബൈ ഭീകരാക്രമണക്കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്ജ്വൽ നികം ബി.ജെ.പി സ്ഥാനാർഥി

സിറ്റിങ് എം.പി പൂനം മഹാജന് സീറ്റ് നിഷേധിച്ചാണ് ഉജ്ജ്വൽ നികമിനെ സ്ഥാനാർഥിയാക്കിയത്.

MediaOne Logo

Web Desk

  • Published:

    27 April 2024 12:27 PM GMT

Ujjwal Nikam BJPs candidate from Mumbai North Central
X

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരന്ന ഉജ്ജ്വൽ നികം ബി.ജെ.പി സ്ഥാനാർഥി. മുംബൈ നോർത്ത് സെൻട്രലിൽനിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. വർഷ ഗെയ്ക്‌വാദ് ആണ് ഇവിടത്തെ കോൺഗ്രസ് സ്ഥാനാർഥി.

സിറ്റിങ് എം.പി പൂനം മഹാജന് സീറ്റ് നിഷേധിച്ചാണ് ഉജ്ജ്വൽ നികമിനെ സ്ഥാനാർഥിയാക്കിയത്. അന്തരിച്ച ബി.ജെ.പി നേതാവ് പ്രമോദ് മഹാജന്റെ മകളാണ് പൂനം. കഴിഞ്ഞ രണ്ടുതവണയായി ഇവിടെനിന്ന് വിജയിച്ച ഇവർക്ക് ഇത്തവണ വിജയസാധ്യതയില്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

1993ലെ മുംബൈ സ്‌ഫോടനം, ഗുൽഷൻ കുമാർ കൊലപാതക്കേസ്, പ്രമോദ് മഹാജന്റെ കൊലപാതകം, 2013ലെ മുംബൈ കൂട്ടബലാത്സംഗക്കേസ് തുടങ്ങിയ നിരവധി കേസുകളിൽ അദ്ദേഹം വാദിച്ചിട്ടുണ്ട്. 2016ൽ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചു.

TAGS :

Next Story