യുക്രൈനിലേക്കുള്ള വിമാന സർവീസുകളെ കോവിഡ് നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം
യുക്രൈനിലെ യുദ്ധഭീതി കണക്കിലെടുത്താണ് തീരുമാനം.

യുക്രൈനിലേക്കുള്ള വിമാന സർവീസുകളെ കോവിഡ് നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. യുക്രൈനിലെ യുദ്ധഭീതി കണക്കിലെടുത്താണ് തീരുമാനം.സീറ്റുകൾ ,സർവീസുകളുടെ സമയക്രമം എന്നിവയിൽ നിയന്ത്രണം ഉണ്ടാവില്ല.
വിമാനങ്ങളുടെ എണ്ണം, വിമാനത്തില്‍ യാത്രചെയ്യുന്നവരുടെ എണ്ണം എന്നിവയിലടക്കം ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ വ്യോമയാന മന്ത്രാലയം വിദേശകാര്യമന്ത്രാലയവുമായി ചർച്ചനടത്തിയിരുന്നു. ഉക്രെയിനിലെ ഇന്ത്യക്കാരുടെ ആശങ്ക കൂടെ കണക്കിലെടുത്താണ് തീരുമാനം. നിലവിൽ 18000 ഇന്ത്യന്‍ വിദ്യാർഥികള്‍ ഉക്രെയിനില്‍ തുടര്‍പഠനം നടത്തുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പുറമെ ജോലി ആവശ്യാര്‍ഥവും മറ്റും ഇന്ത്യയില്‍ നിന്ന് പോയവര്‍ക്കും നിയന്ത്രണങ്ങള്‍ നീക്കുന്നത് ഗുണകരമാവും.
Next Story
Adjust Story Font
16

