Quantcast

ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് ഏഴുദിവസത്തെ ജാമ്യം അനുവദിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-12-12 14:08:40.0

Published:

12 Dec 2022 12:50 PM GMT

ഉമർ ഖാലിദിന് ഇടക്കാല ജാമ്യം
X

ന്യൂഡല്‍ഹി: ജെ.എൻ.യു മുന്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. ഡൽഹി കലാപ കേസിൽ യു.എ.പി.എ ചുമത്തി ജയിലിലായിരുന്നു ഉമർ ഖാലിദ്. ഡൽഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് ഏഴു ദിവസത്തെ ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 820 ദിവസത്തിന് ശേഷമാണ് ഉമർ ഖാലിദിന് ജാമ്യം അനുവദിക്കുന്നത്.

2020ൽ അരങ്ങേറിയ ഡൽഹി കലാപത്തിന്‍റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ച് 2020 ഏപ്രിൽ 22ന് ഉമറിനെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തു. ഒന്നിലധികം ചോദ്യം ചെയ്യലുകൾക്ക് ശേഷം 2020 സെപ്റ്റംബർ 13ന് ഔദ്യോഗികമായി ഉമറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കലാപ ഗൂഢാലോചന കേസിൽ ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ, ഖാലിദിനെതിരെ രാജ്യദ്രോഹക്കുറ്റവും കൊലപാതക ശ്രമവും അടക്കം 18 വകുപ്പുകളാണ് ചുമത്തിയിരുന്നത്. 930 പേജുള്ള അനുബന്ധ കുറ്റപത്രത്തിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്.

TAGS :

Next Story