Quantcast

തൊഴിലില്ലായ്മ നിരക്ക് 8.32 ശതമാനം; ആഗസ്തിൽ തൊഴിൽ നഷ്ടമായത് പത്തു ലക്ഷം പേർക്ക്

മാസംതോറും പത്തു ലക്ഷം മാനവവിഭവശേഷി വർധിക്കുന്ന രാജ്യത്താണ് ഇത്രയും പേർക്ക് തൊഴിൽ നഷ്ടപ്പെടുന്നത്

MediaOne Logo

Web Desk

  • Published:

    1 Sept 2021 4:06 PM IST

തൊഴിലില്ലായ്മ നിരക്ക് 8.32 ശതമാനം;  ആഗസ്തിൽ തൊഴിൽ നഷ്ടമായത് പത്തു ലക്ഷം പേർക്ക്
X

മുംബൈ: കോവിഡ് വ്യാപനം കാരണം ആഗസ്തിൽ തൊഴിൽ നഷ്ടമായത് പത്തു ലക്ഷം പേർക്ക്. കമ്പനികൾ തൊഴിൽ റിക്രൂട്ട്‌മെൻറ് കുറച്ചതോടെ ആഗസ്തിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 8.32 ശതമാനമായി കൂടി. നാലു മാസത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയുണ്ടായിരുന്ന ജൂലൈയിൽ 6.95 ശതമാനമായിരുന്നത് വീണ്ടും വർധിക്കുകയായിരുന്നു. ഗവേഷണ സ്ഥാപനമായ സെൻറർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എകണോമി പ്രൈവറ്റ് ലിമിറ്റഡാണ് കണക്കുകൾ പുറത്തുവിട്ടത്.

നേരിയ സാമ്പത്തിക വളർച്ചയുണ്ടായിട്ടും കമ്പനികൾ റിക്രൂട്ട്‌മെൻറ് നിർത്തിവെക്കുന്നതായി 'ഐഎച്ച്എസ് മാർക്കിറ്റ്' ഫാക്ടറി മാനേജർമാർക്കിടയിൽ നടത്തിയ സർവേ വ്യക്തമാക്കുന്നു.

ഏപ്രിലിൽ രണ്ടാം കോവിഡ് തരംഗത്തിൽ 70 ലക്ഷം പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. മാസംതോറും പത്തു ലക്ഷം മാനവവിഭവശേഷി വർധിക്കുന്ന രാജ്യത്താണ് ഇത്രയും പേർക്ക് തൊഴിൽ നഷ്ടപ്പെടുന്നത്.


Next Story